Top

‘കെ സുരേന്ദ്രന്‍ സ്റ്റാലിനെപ്പോലെ’; ശോഭാ സുരേന്ദ്രനെ അധികാരിമോഹിയായി ചിത്രീകരിച്ച് പുറത്തുചാടിക്കാന്‍ നീക്കമെന്ന് അനുയായികള്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായി കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ കടുത്ത ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നെന്ന് റിപ്പോര്‍ട്ട്. ശോഭ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് പക്ഷങ്ങള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. അധികാരമോഹിയായി ചിത്രീകരിച്ചും വ്യക്തിഹത്യ നടത്തിയും ഒറ്റപ്പെടുത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തു ചാടിക്കാന്‍ മുരളീധര പക്ഷം ഗൂഢാലോചന നടത്തിയെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം യോഗത്തില്‍ ആരോപിച്ചു. കേന്ദ്ര നേതൃത്വം ഇതിനെ കുറിച്ചന്വേഷിക്കണം. ഇതിന്റെ ഭാഗമായാണ് മുരളീധര പക്ഷം സൈബര്‍ ആക്രമണം നടത്തി കൊണ്ടിരിക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ […]

20 Nov 2020 2:00 AM GMT

‘കെ സുരേന്ദ്രന്‍ സ്റ്റാലിനെപ്പോലെ’; ശോഭാ സുരേന്ദ്രനെ അധികാരിമോഹിയായി ചിത്രീകരിച്ച് പുറത്തുചാടിക്കാന്‍ നീക്കമെന്ന് അനുയായികള്‍
X

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായി കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ കടുത്ത ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നെന്ന് റിപ്പോര്‍ട്ട്. ശോഭ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് പക്ഷങ്ങള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

അധികാരമോഹിയായി ചിത്രീകരിച്ചും വ്യക്തിഹത്യ നടത്തിയും ഒറ്റപ്പെടുത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തു ചാടിക്കാന്‍ മുരളീധര പക്ഷം ഗൂഢാലോചന നടത്തിയെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം യോഗത്തില്‍ ആരോപിച്ചു. കേന്ദ്ര നേതൃത്വം ഇതിനെ കുറിച്ചന്വേഷിക്കണം. ഇതിന്റെ ഭാഗമായാണ് മുരളീധര പക്ഷം സൈബര്‍ ആക്രമണം നടത്തി കൊണ്ടിരിക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പക്ഷം യോഗത്തില്‍ ആഞ്ഞടിച്ചു.

സുരേന്ദ്രന്‍ സ്റ്റാലിനിസ്റ്റ് മനോഭാവവുമായി ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും ഇവര്‍ ഉന്നയിച്ചു. നൂറിലധികം സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും 1500 ഇലധികം ജില്ലാ മണ്ഡലം പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും ഗ്രൂപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇത് തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ പക്ഷങ്ങളുടെ തലയില്‍ കെട്ടി വെച്ച് രക്ഷപ്പെടാനാണ് മുരളീധര പക്ഷത്തിന്റെ നീക്കമെന്നും കേന്ദ്ര നേതൃത്വത്തോട് കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും പരാതിപ്പെട്ടു.

കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരെ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ഉള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. കേരളത്തിലെ ഗ്രൂപ്പിന്റെ അതി പ്രസരത്തില്‍ അതൃപ്തനായ ഓ രാജഗോപാലും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതില്‍ പ്രതിഷേധം അറിയിച്ചിട്ടുള്ള സികെ പദ്മനാഭനും ശോഭ സുരേന്ദ്രനൊപ്പം യോഗത്തില്‍ നിന്ന് വിട്ടു നിന്നു.

Next Story