Top

ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിനും സ്ത്രീ സമൂഹത്തിനും വലിയ നഷ്ടമെന്ന് ശോഭാ സുരേന്ദ്രന്‍

കെ ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിനും സ്ത്രീസമൂഹത്തിനും വലിയ നഷ്ടമാണ് വരുത്തി വച്ചതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഗൗരിയമ്മ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ കേരളരാഷട്രീയം മാറുമായിരുന്നെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. ‘സ്ത്രീ സഹജമായ കാരുണ്യം, വാത്സല്യം, മാതൃസമീപനം തുടങ്ങിവ കൊണ്ട് ഗൗരിയമ്മ രാഷ്ട്രീയത്തെ മാറ്റി മറിക്കുമായിരുന്നു. ഒരു സ്ത്രീ എങ്ങനെ കഷ്ടപ്പെട്ടു ജീവിക്കുന്നു എന്ന് തിരിച്ചറിയുന്ന അവര്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ അംഗീകാരം നേടിക്കൊടുക്കുമായിരുന്നു,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം. സംസ്ഥാനത്ത് വര്‍ഷങ്ങളായി മാറി മാറി […]

24 Feb 2021 11:31 PM GMT

ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിനും സ്ത്രീ സമൂഹത്തിനും വലിയ നഷ്ടമെന്ന് ശോഭാ സുരേന്ദ്രന്‍
X

കെ ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിനും സ്ത്രീസമൂഹത്തിനും വലിയ നഷ്ടമാണ് വരുത്തി വച്ചതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഗൗരിയമ്മ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ കേരളരാഷട്രീയം മാറുമായിരുന്നെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

‘സ്ത്രീ സഹജമായ കാരുണ്യം, വാത്സല്യം, മാതൃസമീപനം തുടങ്ങിവ കൊണ്ട് ഗൗരിയമ്മ രാഷ്ട്രീയത്തെ മാറ്റി മറിക്കുമായിരുന്നു. ഒരു സ്ത്രീ എങ്ങനെ കഷ്ടപ്പെട്ടു ജീവിക്കുന്നു എന്ന് തിരിച്ചറിയുന്ന അവര്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ അംഗീകാരം നേടിക്കൊടുക്കുമായിരുന്നു,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം.

സംസ്ഥാനത്ത് വര്‍ഷങ്ങളായി മാറി മാറി ഭരിക്കുന്ന രണ്ടു മുന്നണികളും രാഷ്ട്രീയത്തില്‍ സ്ത്രീകളെ വേണ്ട രീതിയില്‍ പരിഗണിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ സുഷമ സ്വരാജ്, വസുന്ധരരാജ സിന്ധ്യ, ഉമാഭാരതി തുടങ്ങിയവരെ മുഖ്യമന്ത്രിമാരാക്കി ബിജെപി മാതൃക കാണിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

‘ ബിജെപിയില്‍ പാര്‍ട്ടി പദവികളില്‍ 33 ശതമാനം വനിതകള്‍ക്ക് നീക്കിവെച്ചിട്ടുണ്ട്. ഒരു സ്ത്രീ പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ അവള്‍ ഒരുപാട് പ്രയാസം നേരിടുന്നുണ്ട്. ഇരട്ട ജോലി ചെയ്താണ് സ്ത്രീ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത്. കുടുംബം നോക്കണം, വരുമാനം കണ്ടെത്തണം, മക്കളെ വളര്‍ത്തണം, ഈ ഉത്തരവാദിത്തമെല്ലാം നിര്‍വഹിച്ചാണ് സ്ത്രീ പ്രവര്‍ത്തിക്കുന്നത്. ഈ വസ്തുത ഇവിടത്തെ ഇരു മുന്നണികളും മനസ്സിലാക്കണം,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Next Story