
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എന്‍ഫോഴ്‌സ്‌മെന്റ് കേസിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള വിജിലന്‍സിന്റെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
തിങ്കഴാഴ്ച്ച ശിവശങ്കര്‍ കോടതിയില്‍ രേഖാമൂലം നല്‍കിയിരുന്നു. കള്ളക്കടത്ത് കേസില്‍ തന്നെ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുകയാണ്. അതിന് വഴങ്ങാത്തത് കൊണ്ടാണ് തന്നെ ജയിലിലേക്ക് മാറ്റിയതെന്നും ശിവശങ്കര്‍ പറഞ്ഞു.
ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ കുറിപ്പിന് ഇഡി മറുപടി നല്‍കി. വാട്‌സ് ആപ് ചാറ്റുകളില്‍ സ്വര്‍ണ്ണ കള്ളക്കടത്തിലും ലൈഫ് മിഷന്‍ പ്രോജക്റ്റുകളിലും സ്വപ്നയ്ക്കും ശിവശങ്കറിനുമുള്ള പങ്കാളിത്തം വ്യക്തമാണെന്ന് ഇഡി പറഞ്ഞു. കോഴ സ്വീകരിച്ചതിനും തെളിവുണ്ടെന്നും ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ ആ ചാറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിനിടയില്‍, എം ശിവശങ്കറിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമായിട്ടുണ്ടെന്ന് പറഞ്ഞ ഇഡി ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കര്‍ കോഴ സ്വീകരിച്ചിട്ടുണ്ടെന്നും ആവര്‍ത്തിച്ചു. കെ ഫോണ്‍, സ്മാര്‍ട്ട്‌സിറ്റി കൊച്ചി തുടങ്ങിയ കരാറുകളിലും കോഴ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ശിവശങ്കര്‍ ഈ പദ്ധതികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ സ്വപ്നയുമായി പങ്കുവച്ചിട്ടുണ്ട്. ശിവശങ്കറുമായി അടുത്ത വ്യക്തികളുടെ പങ്കും അന്വേഷണത്തില്‍ വരുമെന്നും ഇഡി കോടതിയില്‍ നല്‍കിയ രേഖാമൂലത്തില്‍ വ്യക്തമാക്കി.