Top

ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക്; ആദ്യം ഒരുമിക്കുന്നത് മുംബൈയില്‍ തന്നെ

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവര്‍ തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക്. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ ബൃഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് 2022ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് മൂന്നുപാര്‍ട്ടികളും ചേര്‍ന്ന് മുന്നണിയായി മത്സരിക്കുക. 33,400 കോടി രൂപയുടെ വാര്‍ഷിക ബഡ്ജറ്റുള്ള കോര്‍പ്പറേഷനാണിത്. ശിവസേന നയിക്കുന്ന എംവിഎ മഹാരാഷ്ട്ര തലസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും. എംവിഎ സ്ഥിരമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് മഹാരാഷ്ട്രയില്‍ മൂന്നുപാര്‍ട്ടികളും […]

25 Oct 2020 8:17 AM GMT

ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക്; ആദ്യം ഒരുമിക്കുന്നത് മുംബൈയില്‍ തന്നെ
X

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവര്‍ തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക്. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഏറ്റവും സമ്പന്നമായ ബൃഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് 2022ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് മൂന്നുപാര്‍ട്ടികളും ചേര്‍ന്ന് മുന്നണിയായി മത്സരിക്കുക. 33,400 കോടി രൂപയുടെ വാര്‍ഷിക ബഡ്ജറ്റുള്ള കോര്‍പ്പറേഷനാണിത്.

ശിവസേന നയിക്കുന്ന എംവിഎ മഹാരാഷ്ട്ര തലസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും. എംവിഎ സ്ഥിരമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് മഹാരാഷ്ട്രയില്‍ മൂന്നുപാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ബൃഹണ്‍മുംബൈ കോര്‍പ്പറേഷന്‍ അടക്കം മഹാരാഷ്ട്രയിലെ 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 27 ജില്ലാ പരിഷത്തുകളിലേക്കുമാണ് 2022ല്‍ തെരഞ്ഞെടുപ്പ് നടക്കുക.

Next Story