Top

അധികാരം പങ്കിട്ട കാലത്ത് ബിജെപി പരിഗണിച്ചത് അടിമകളെ പോലെയെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ ബി ജെ പിയുമായി അധികാരം പങ്കിട്ട 2014-2019 കാലത്ത് അടിമകളെപ്പോലെയാണ് ശിവസേനയെ പരിഗണിച്ചതെന്ന് സേന നേതാവ് സഞ്ജയ് റാവത്ത്. ശിവസേനയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കങ്ങളും ബി ജെ പിയുടെ ഭാഗത്തു നിന്നും അക്കാലത്ത് ഉണ്ടായതായി സജ്ജയ് റാവത്ത് ആരോപിച്ചു. വടക്കന്‍ മഹാരാഷ്ട്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശിവസേന നേതാവും എം പിയുമായ സജ്ജയ് റാവത്ത്. മുന്‍ സര്‍ക്കാരില്‍ ശിവസേന പരിഗണിക്കപ്പെട്ടത് വെറും അടിമകളെ പോലെയായിരുന്നു. സര്‍ക്കാരിലെ രണ്ടാംകിടക്കാരായാണ് ശിവസേനയ്ക്ക് എപ്പോഴും പരിഗണന ലഭിച്ചത്. […]

13 Jun 2021 8:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധികാരം പങ്കിട്ട കാലത്ത് ബിജെപി പരിഗണിച്ചത് അടിമകളെ പോലെയെന്ന് ശിവസേന
X

മഹാരാഷ്ട്രയില്‍ ബി ജെ പിയുമായി അധികാരം പങ്കിട്ട 2014-2019 കാലത്ത് അടിമകളെപ്പോലെയാണ് ശിവസേനയെ പരിഗണിച്ചതെന്ന് സേന നേതാവ് സഞ്ജയ് റാവത്ത്. ശിവസേനയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കങ്ങളും ബി ജെ പിയുടെ ഭാഗത്തു നിന്നും അക്കാലത്ത് ഉണ്ടായതായി സജ്ജയ് റാവത്ത് ആരോപിച്ചു. വടക്കന്‍ മഹാരാഷ്ട്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശിവസേന നേതാവും എം പിയുമായ സജ്ജയ് റാവത്ത്.

മുന്‍ സര്‍ക്കാരില്‍ ശിവസേന പരിഗണിക്കപ്പെട്ടത് വെറും അടിമകളെ പോലെയായിരുന്നു. സര്‍ക്കാരിലെ രണ്ടാംകിടക്കാരായാണ് ശിവസേനയ്ക്ക് എപ്പോഴും പരിഗണന ലഭിച്ചത്. ശിവസേനയുടെ പിന്തുണയോടെ അധികാരം രുചിച്ച് സേനയെ തന്നെ ഇല്ലായ്മ ചെയ്യാനും ശ്രമമുണ്ടായെന്ന് സജ്ജയ് റാവത്ത് ബി ജെ പിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.

ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്രയില്‍ ഭരണം നടത്തണമെന്ന് എപ്പോഴും ചിന്തിച്ചിരുന്നുവെന്ന് സജ്ജയ് റാവത്ത് പ്രവര്‍ത്തകരോട് പറഞ്ഞു. ശിവസേന പ്രവര്‍ത്തകര്‍ക്ക് ഒന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാനത്തിന്റെ നേതൃത്വം പാര്‍ട്ടിയുടെ കയ്യിലാണിപ്പോഴുള്ളതെന്നതില്‍ അഭിമാനമുണ്ടെന്നും ശിവസേന നേതാവ് സജ്ജയ് റാവത്ത് വ്യക്തമാക്കി.

എന്‍ സി പി നേതാവ് അജിത് പവാറുമായി ചേര്‍ന്ന് ഫഡ്നാവിസ് രണ്ടാമതും രൂപീകരിച്ച സര്‍ക്കാറിന് വെറും 80 മണിക്കൂര്‍ മാത്രമായിരുന്നു ആയുെസ്സന്നും സഞ്ജയ് റാവത്ത് പരിഹസിച്ചു. അന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയോടൊപ്പം ചേര്‍ന്ന അജിത് പവാര്‍ ഇന്ന് സേനയുടെ ശക്തനായ വക്താവാണെന്നും സേന എംപി കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹത്തിനിടയാക്കിയിരുന്നു.അതിനിടെയാണ് സജ്ജയ് റാവുത്തിന്റെ പ്രസ്താവന.

Next Story