Top

കസ്റ്റഡിയോടെ ചികിത്സ മുടങ്ങി, ആയുര്‍വേദ ചികിത്സ നല്‍കണം, രണ്ടര മണിക്കൂര്‍ ഇരിക്കാന്‍ കഴിയുന്നില്ലെന്ന് ശിവശങ്കര്‍ കോടതിയില്‍

തനിക്ക് ആയുര്‍വേദ ചികിത്സ നല്‍കണമെന്ന് എന്ഡഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ കോടതിയോട് പറഞ്ഞു. നിരന്തരമായ ചോദ്യം ചെയ്യല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമായി. തന്റെ ചികിത്സ ഇഡി കസ്റ്റഡിയോടെ മുടങ്ങി. ഗുരുതരമായ നടുവേദനയാണ്. തുടര്‍ച്ചയായി ചോദ്യം ചെയ്യരുതെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വളരെ വൈകിയും തന്നെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നു. രാവിലെ അഞ്ചു മണിക്ക് പോലും തന്നെ ചോദ്യം ചെയ്തു. വിശ്രമം നല്‍കുന്നില്ല. ഉദ്യോഗസ്ഥര്‍ മര്യാദ പൂര്‍വ്വമാണ് പെരുമാറുന്നതെന്നും ശിവശങ്കര്‍ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്. […]

29 Oct 2020 12:01 AM GMT

കസ്റ്റഡിയോടെ ചികിത്സ മുടങ്ങി, ആയുര്‍വേദ ചികിത്സ നല്‍കണം, രണ്ടര മണിക്കൂര്‍ ഇരിക്കാന്‍ കഴിയുന്നില്ലെന്ന് ശിവശങ്കര്‍ കോടതിയില്‍
X

തനിക്ക് ആയുര്‍വേദ ചികിത്സ നല്‍കണമെന്ന് എന്ഡഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ കോടതിയോട് പറഞ്ഞു. നിരന്തരമായ ചോദ്യം ചെയ്യല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമായി. തന്റെ ചികിത്സ ഇഡി കസ്റ്റഡിയോടെ മുടങ്ങി. ഗുരുതരമായ നടുവേദനയാണ്. തുടര്‍ച്ചയായി ചോദ്യം ചെയ്യരുതെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

വളരെ വൈകിയും തന്നെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നു. രാവിലെ അഞ്ചു മണിക്ക് പോലും തന്നെ ചോദ്യം ചെയ്തു. വിശ്രമം നല്‍കുന്നില്ല. ഉദ്യോഗസ്ഥര്‍ മര്യാദ പൂര്‍വ്വമാണ് പെരുമാറുന്നതെന്നും ശിവശങ്കര്‍ പറഞ്ഞു.

അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ താന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. തന്റെ അറിവിലുള്ള കാര്യങ്ങള്‍ എല്ലാം താന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതാണ്. 14 ദിവസം ചികിത്സയും ഒരു മാസം ബെഡ് റെസ്റ്റും വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടര മണിക്കൂര്‍ ഇരിക്കാന്‍ കഴിയില്ല.

അതേസമയം ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച കസ്റ്റജിയില്‍ വേണമെന്നും ഇഡി ആവശ്യപ്പെട്ടു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കിയത്. എം ശിവശങ്കരിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്.

ബുധനാഴ്ച്ച പത്തരയോടെയാണ് ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ശിവശങ്കറിന്റെ ആരോഗ്യ നില ഡോക്ടര്‍മാര്‍ ഇഡി ഓഫീസില്‍ എത്തി പരിശോധിച്ചിരുന്നു. ശിവശങ്കറിനെ നേരത്തെ കൊവിഡ്-19 പരിശോധനക്ക് വിധേയമാക്കിയിരുന്നു.

Next Story