Top

പ്രണയസാഫല്യത്തിനൊടുവില്‍ ശിവം അഞ്ജുമിനെ മംഗല്യം ചാര്‍ത്തി; ആശംസകളുമായി ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്രിക്കറ്റ് താരവും യുവ ഓള്‍റൗണ്ടറുമായ ശിവം ദുബെ വിവാഹിതനായി. ദീര്‍ഘനാളായി പ്രണയിച്ച മുംബൈ സ്വദേശിനി അഞ്ജും ഖാനാണ് ഇനി ദുബെയ്ക്ക് കൂട്ട്. മുംബൈയില്‍ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ”പ്രണയത്തേക്കാള്‍ മുകളിലുള്ള ഇഷ്ടത്തോടെയാണ് ഞങ്ങള്‍ സ്‌നേഹിച്ചത്. എന്നെന്നേക്കുമായുള്ള ജീവിതം ഇവിടെ ആരംഭിക്കുന്നു. വിവാഹിതരായി,” എന്ന കുറിപ്പോടെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദുബെ തന്നെയാണ് വാര്‍ത്ത പങ്കുവച്ചത്. ഇന്ത്യന്‍ എ ടീമിലും അണ്ടര്‍ 19 ടീമിലുമൊക്കെയായി ദുബെയുടെ സഹതാരങ്ങളായ ശ്രേയസ് അയ്യര്‍, സിദ്ദേഷ് ലാഡ്, പ്രിയങ്ക് […]

17 July 2021 3:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രണയസാഫല്യത്തിനൊടുവില്‍ ശിവം അഞ്ജുമിനെ മംഗല്യം ചാര്‍ത്തി; ആശംസകളുമായി ക്രിക്കറ്റ് ലോകം
X

ഇന്ത്യന്‍ ക്രിക്കറ്റ് താരവും യുവ ഓള്‍റൗണ്ടറുമായ ശിവം ദുബെ വിവാഹിതനായി. ദീര്‍ഘനാളായി പ്രണയിച്ച മുംബൈ സ്വദേശിനി അഞ്ജും ഖാനാണ് ഇനി ദുബെയ്ക്ക് കൂട്ട്. മുംബൈയില്‍ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

”പ്രണയത്തേക്കാള്‍ മുകളിലുള്ള ഇഷ്ടത്തോടെയാണ് ഞങ്ങള്‍ സ്‌നേഹിച്ചത്. എന്നെന്നേക്കുമായുള്ള ജീവിതം ഇവിടെ ആരംഭിക്കുന്നു. വിവാഹിതരായി,” എന്ന കുറിപ്പോടെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദുബെ തന്നെയാണ് വാര്‍ത്ത പങ്കുവച്ചത്.

ഇന്ത്യന്‍ എ ടീമിലും അണ്ടര്‍ 19 ടീമിലുമൊക്കെയായി ദുബെയുടെ സഹതാരങ്ങളായ ശ്രേയസ് അയ്യര്‍, സിദ്ദേഷ് ലാഡ്, പ്രിയങ്ക് പാഞ്ചാല്‍ എന്നിവര്‍ ദുബെക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ആശംസകള്‍ നേര്‍ന്നു.

28 വയസുകാരനായ ദുബെ ഇന്ത്യക്കായി ഒരു ഏകദിനവും 13 ട്വന്റി 20യും കളിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരായാണ് അവസാനമായി കളിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ദുബെ. 4.40 കോടി രൂപയ്ക്കാണ് ദുബെയെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 145 റണ്‍സാണ് ഈ സീസണില്‍ ദുബെയുടെ സമ്പാദ്യം.

Next Story

Popular Stories