Top

ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യില്ല; വിദേശ യാത്രകള്‍ സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യില്ല.

12 Oct 2020 9:42 PM GMT

ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യില്ല; വിദേശ യാത്രകള്‍ സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസ്
X

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യില്ല. കുടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശിവശങ്കറിന്റെ പാസ്സ്‌പ്പോര്‍ട്ട്, വിദേശ യാത്രകള്‍ സംമ്പന്ധിച്ച വിവരങ്ങള്‍ ഇന്ന് ഓഫിസില്‍ എത്തിക്കണമെന്നാണ് കസ്റ്റംസ് അറയിച്ചിരിക്കുന്നത്.

കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശിവശങ്കര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ആരെങ്കിലും മുഖേനെ പാസ്സ്‌പ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചാല്‍ മതിയെന്നുമാണ്‌ അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം.

സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌‌മെന്റ്, എന്‍ഐഎ, കസ്റ്റംസ് അടക്കം ശിവശങ്കറിനെ പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രതിചേര്‍ക്കാന്‍ വേണ്ടുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല എന്നാണ് സൂചന. കൂടുതല്‍ തെളിവ് ലഭിച്ചാല്‍ മാത്രമാകും ഇനി ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കുന്നത്. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതി സന്ദീപ് നായര്‍ നല്‍കിയ ജാമ്യഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

Next Story