കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെ വിമര്‍ശിച്ച് ശിവസേന; ‘ഭഗവത് കരാഡിനെ ഉള്‍പ്പെടുത്തിയത് പങ്കജ മുണ്ടെയെ തകര്‍ക്കാന്‍’
കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ ബി ജെ പിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി ശിവസേന. മുന്‍ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെയെ മന്ത്രിസഭയില്‍ ഉള്‍പ്പടുത്താതിരുന്നത് സഹോദരി പങ്കജ മുണ്ടെയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാനെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഗോപിനാഥ് മുണ്ടെയുടെ അടുത്ത അനുയായി ഭഗവത് കരാഡിനെ കേന്ദ്ര ധനകാര്യസഹമന്ത്രിയായി നിയമിച്ചത് പങ്കജമുണ്ടെയെ തകര്‍ക്കാനുള്ള ശക്തമായ രാഷ്ട്രീയ നീക്കമായാണ് സാമ്‌ന വിലയിരുത്തുന്നത്. പങ്കജ മുണ്ടെ നേരത്തെ ശിവസേന ബി ജെ പി […]
9 July 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ ബി ജെ പിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി ശിവസേന. മുന്‍ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെയെ മന്ത്രിസഭയില്‍ ഉള്‍പ്പടുത്താതിരുന്നത് സഹോദരി പങ്കജ മുണ്ടെയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാനെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഗോപിനാഥ് മുണ്ടെയുടെ അടുത്ത അനുയായി ഭഗവത് കരാഡിനെ കേന്ദ്ര ധനകാര്യസഹമന്ത്രിയായി നിയമിച്ചത് പങ്കജമുണ്ടെയെ തകര്‍ക്കാനുള്ള ശക്തമായ രാഷ്ട്രീയ നീക്കമായാണ് സാമ്‌ന വിലയിരുത്തുന്നത്.
പങ്കജ മുണ്ടെ നേരത്തെ ശിവസേന ബി ജെ പി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. കാരാഡും മുണ്ടെയും ഒരേ ജാതി വിഭാഗത്തില്‍പ്പെടുമ്പോള്‍ പ്രീതം മുണ്ടെയ്ക്ക് മന്ത്രിസ്ഥാനം നല്കാതിരുന്നത് രാഷ്ട്രീയമായി അവരെ ഇല്ലാതാക്കുന്ന നീക്കം തന്നെയാണെന്ന് ശിവസേന. നേരത്തെ പങ്കജ മുണ്ടെയുമായി ബി ജെ പി നേതൃത്വം കടുത്ത അഭിപ്രായഭിന്നത പല വിഷയങ്ങളിലും ഉയര്‍ത്തിയിരുന്നു. 64കാരനായ കാരാഡാണെങ്കില്‍ ഇതാദ്യമായാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ പ്രീതം മുണ്ടെ മന്ത്രിസഭയില്‍ കയറിപ്പറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. മുണ്ടെയും കാരാഡും അംഗങ്ങളായ വഞ്ചര വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് ബി ജെ പി നേതൃത്വം കാരാഡിനെ മന്ത്രിയായി നിയമിച്ചതെന്നും ശിവസേന മുഖപത്രം ആരോപിച്ചു.
എന്‍ സി പിയില്‍ നിന്ന് ബി ജെ പിയിലെത്തിയ ഭാരതി പവാറിനും കപില്‍ പട്ടേലിനും മന്ത്രിസ്ഥാനം നല്കിയതിനേയും ശിവസേന വിമര്‍ശിച്ചു. ഈയടുത്ത് മാത്രം പാര്‍ട്ടിയില്‍ എത്തിച്ചേര്‍ന്നവരെ മന്ത്രിയാക്കിയത് ബി ജെ പിയുടെ വിശ്വസ്ഥരെ സംബന്ധിച്ച് മുറിവില്‍ ഉപ്പുചേര്‍ക്കുന്നത് പോലയുള്ള പ്രവൃത്തിയാണെന്ന് ശിവസേന അഭിപ്രായപ്പെട്ടു. എന്നാല്‍ ശിവസേന വിട്ട് ബി ജെ പിയില്‍ എത്തിച്ചേര്‍ന്ന നാരയണ്‍ റാണെയുടെ മന്ത്രിസഭാ പ്രവേശനത്തിനെ ശിവസേന സ്വാഗതം ചെയ്തു.
.