സഹകരണമന്ത്രാലയം; കോണ്‍ഗ്രസിനും എന്‍സിപിക്കുമെതിരെ അമിത് ഷായ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി ശിവസേന
അമിത് ഷായ്ക്കും സഹകരണമന്ത്രാലയത്തിനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ശിവസേന. മഹാരാഷ്ട്രയില്‍ മഹാഅകാഡി സര്‍ക്കാരിലെ സഖ്യ കക്ഷികളായ എന്‍ സി പിയും കോണ്‍ഗ്രസും പുതിയ സഹകരണ മന്ത്രാലയത്തെയും അത് കയ്യാളുന്ന ആഭ്യന്തര മന്ത്രി അമിത് ഷായേയും ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ സഹകരണ മന്ത്രാലയത്തെ സ്വാഗതം ചെയ്ത് ശിവസേന മുന്നോട്ടുവരുന്നത്് രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഗുജറാത്തില്‍ സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച്് പരിചയമുള്ള അമിത് ഷായെ വകുപ്പിന്റെ ചുമതലയേല്പ്പിച്ചതിനേയും ശിവസേന മുഖപത്രം സാമ്‌ന സ്വാഗതം ചെയ്തു. അമിത് ഷാ സഹകരണവകുപ്പിനെ കൂടുതല്‍ […]
13 July 2021 3:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമിത് ഷായ്ക്കും സഹകരണമന്ത്രാലയത്തിനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ശിവസേന. മഹാരാഷ്ട്രയില്‍ മഹാഅകാഡി സര്‍ക്കാരിലെ സഖ്യ കക്ഷികളായ എന്‍ സി പിയും കോണ്‍ഗ്രസും പുതിയ സഹകരണ മന്ത്രാലയത്തെയും അത് കയ്യാളുന്ന ആഭ്യന്തര മന്ത്രി അമിത് ഷായേയും ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ സഹകരണ മന്ത്രാലയത്തെ സ്വാഗതം ചെയ്ത് ശിവസേന മുന്നോട്ടുവരുന്നത്്
രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഗുജറാത്തില്‍ സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച്് പരിചയമുള്ള അമിത് ഷായെ വകുപ്പിന്റെ ചുമതലയേല്പ്പിച്ചതിനേയും ശിവസേന മുഖപത്രം സാമ്‌ന സ്വാഗതം ചെയ്തു. അമിത് ഷാ സഹകരണവകുപ്പിനെ കൂടുതല്‍ വിശാലമാക്കുകയും വികസിതമാക്കുകയും ചെയ്്താല്‍ അതില്‍ പ്രയാസം സൃഷ്ടിക്കേണ്ടതില്ലെന്നാണ് സാമ്‌ന വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്, എന്‍ സി പി നേതാക്കളുടെ പഴയ. കേസുകള്‍ കുത്തിപ്പൊക്കി മഹാരാഷ്ട്രയില്‍ ‘സഹകരണത്തിലൂടെ’ ഷാ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്ന വാദം തെറ്റാണെന്ന് സാമ്‌ന സൂചിപ്പിച്ചു. അത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സാമ്‌ന എഡിറ്റോറിയല്‍ പറയുന്നു.
കഴിഞ്ഞമാസം പ്രധാനമന്ത്രി മോദിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നടത്തിയ കൂടിക്കാഴ്ച്ച ഇരുപാര്‍ട്ടികളും അടുക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് ശിവസേന എതിര്‍പ്പ് ഉയര്‍ത്തിയത് സംശയങ്ങല്‍ക്കിടയാക്കി. അതിനിടെ കോണ്‍ഗ്രസ്സും എന്‍ സി പിയും ശക്തമായി എതിര്‍ത്ത് മുന്നോട്ടുവന്ന സഹകരണമന്ത്രാലയം സംബന്ധിച്ച് സേന അമിത് ഷായേയും കേന്ദ്രസര്‍ക്കാരിനേ/യും പിന്തുണച്ച് മുന്നോട്ടുവന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയ്ക്കിടയാക്കും.