Top

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ മോദിയും അമിത്ഷായും വ്യക്തത നല്കണമെന്ന് ശിവസേനേ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഫോണ്‍ ചോര്‍ത്തിയെന്നറിഞ്ഞാലും അതില്‍ അതിശയപ്പെടാനില്ലെന്ന് ശിവസേന നേതാവ് അഭിപ്രായപ്പെട്ടു.

19 July 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ മോദിയും അമിത്ഷായും വ്യക്തത നല്കണമെന്ന് ശിവസേനേ
X

പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ മോദിയും അമിത് ഷായും വ്യക്തത നല്കണമെന്ന് ശിവസേന. ശിവസേന രാജ്യസഭാ എം പി സജ്ജയ് റാവത്താണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സഞ്്ജയ് റാവത്ത് പെഗാസിസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ശക്തമായി പ്രതികരിച്ചത്.

സര്‍ക്കാരും ഭരണവും ദുര്‍ബ്ബലമായ അവസ്ഥയിലാണെന്നാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യത്തില്‍ അതുകൊണ്ട് തന്നെ വ്യക്തത വരുത്തണമെന്നും ശിവസേന നേതാവ് വിശദീകരിച്ചു. ഇതൊരു ഗുരുതരമായ പ്രശ്‌നമാണെന്ന് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഫോണ്‍ ചോര്‍ത്തിയെന്നറിഞ്ഞാലും അതില്‍ അതിശയപ്പെടാനില്ലെന്ന് ശിവസേന നേതാവ് അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം നിലവില്‍ അന്വേഷണത്തിലാണ്. എന്നാല്‍ ഇവിടെ ഒരു വിദേശ കമ്പനിയാണ് മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയിരിക്കുന്നത് എന്നതാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നതെന്നും റാവത്ത് ചൂണ്ടിക്കാണിച്ചു.

Next Story