കരിപ്പൂർ സ്വർണ്ണ കവർച്ച കേസില്‍ അറസ്റ്റിലായ ശിഹാബിന് ബിജെപിയുമായി അടുത്ത ബന്ധം
കരിപ്പൂർ സ്വർണ്ണ കവർച്ച കേസില്‍ അറസ്റ്റിലായ മഞ്ചേരി സ്വദേശി ശിഹാബിന് ഉന്നത ബിജെപി നേതാക്കളുമായും ബന്ധം. എൻഡിഎ ഘടക കക്ഷിയായ റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ് ശിഹാബ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൂടിയായ പാർട്ടി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളകുട്ടിക്ക് വേണ്ടി സജീവമായിരുന്ന വ്യക്തിയായിരുന്നു ശിഹാബ്. എപി അബ്‌ദുള്ള കുട്ടിയുടെ പാർലിമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ശിഹാബ് അംഗമാണ്. മഞ്ചേരി നഗരസഭയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേതൃനിരയിലും ശിഹാബ് ഉണ്ടായിരുന്നു. കരിപ്പൂർ കേന്ദ്രീകരിച്ച് […]
29 Jun 2021 2:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂർ സ്വർണ്ണ കവർച്ച കേസില്‍ അറസ്റ്റിലായ മഞ്ചേരി സ്വദേശി ശിഹാബിന് ഉന്നത ബിജെപി നേതാക്കളുമായും ബന്ധം. എൻഡിഎ ഘടക കക്ഷിയായ റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ് ശിഹാബ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൂടിയായ പാർട്ടി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളകുട്ടിക്ക് വേണ്ടി സജീവമായിരുന്ന വ്യക്തിയായിരുന്നു ശിഹാബ്.

എപി അബ്‌ദുള്ള കുട്ടിയുടെ പാർലിമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ശിഹാബ് അംഗമാണ്. മഞ്ചേരി നഗരസഭയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേതൃനിരയിലും ശിഹാബ് ഉണ്ടായിരുന്നു.

കരിപ്പൂർ കേന്ദ്രീകരിച്ച് ശിഹാബും സംഘവും പലതവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അർജുന്‍ ആയങ്കി തട്ടിയതില്‍ ശിഹാബിന്‍റെ സ്വർണ്ണവും ഉണ്ടെന്നാണ് സംശയിക്കുന്നത്.