‘നിരാശഭാവമാണല്ലോ മുഖത്ത്’; മധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ഷിബു ബേബി ജോണ്‍
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി പാര്‍ട്ടിയില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെയാണ് ഇന്ന് അവധിയില്‍ പ്രവേശിക്കുന്നതായി പാര്‍ട്ടിയെ അറിയിക്കുന്നത്. ഇതില്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കുന്നതിനിടെ ഷിബു ബേബി ജോണിനോടുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യവും അദ്ദേഹത്തിന്റെ മറുപടിയും രസകരമായിരുന്നു. ഈയിടെ താങ്കളെ വളരെ നിരാശനായിട്ടാണല്ലോ കാണുന്നത് എന്നായിരുന്നു […]
28 May 2021 11:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി പാര്‍ട്ടിയില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെയാണ് ഇന്ന് അവധിയില്‍ പ്രവേശിക്കുന്നതായി പാര്‍ട്ടിയെ അറിയിക്കുന്നത്. ഇതില്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കുന്നതിനിടെ ഷിബു ബേബി ജോണിനോടുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യവും അദ്ദേഹത്തിന്റെ മറുപടിയും രസകരമായിരുന്നു.
ഈയിടെ താങ്കളെ വളരെ നിരാശനായിട്ടാണല്ലോ കാണുന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘സാധാരണ ഷിബു ബേബി ജോണ്‍ സന്തോഷവാനായി ഊര്‍ജ്ജസ്വലനായിട്ടാണ് കാണാറുള്ളത്. കഴിഞ്ഞ കുറേദിവസമായിട്ട് നിരാശാഭാവമാണല്ലോ മുഖത്ത്’, മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു.
എന്നാല്‍ കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും താന്‍ താടി വളര്‍ത്തിയിട്ടുണ്ടായിരുന്നു. നിങ്ങള്‍ ശ്രദ്ധിക്കാത്തതാവാം എന്ന് ഷിബു ബേബി ജോണ്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. തന്റെ വളര്‍ന്നിരിക്കുന്ന താടിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഷിബു ബേബി ജോണിന്റെ മറുപടി.
‘കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും ഞാന്‍ ഇത് പോലെ താടി വളര്‍ത്തിയിരുന്നു. അന്ന് നിങ്ങളാരും അത് ശ്രദ്ധിച്ചില്ല. എന്നാല്‍ പരാജയപ്പെട്ടപ്പോള്‍ അത്തരമൊരു വ്യാഖ്യാനം കൊടുക്കുന്നുവെന്നേയുള്ളൂ.അന്നും ടിവിയില്‍ വന്നത് ഇതുപോലെയൊക്കെ തന്നെയായിരുന്നു. നിങ്ങള്‍ ശ്രദ്ധിച്ചില്ലെന്ന് മാത്രം.’ ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഒപ്പം താന്‍ ഒരിക്കലും ആര്‍എസ്പിയെ പ്രതിസന്ധിയിലാക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാര്‍ട്ടിയില്‍ അവധി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഇതുവരേയും അവധി അനുവദിച്ചിട്ടില്ല. വ്യക്തിപരമായ കാര്യത്തിന് കൂടുതല്‍ സമയം എടുത്തോളുവെന്ന മറുപടിയാണ് സംഘടന നല്‍കിയത്. ഇക്കാര്യത്തില്‍ രാഷ്ട്രീയം അവസാനിപ്പിച്ചു എന്നത് അടക്കമുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും വ്യക്തിപരം എന്നതില്‍ കവിഞ്ഞ് മറ്റ് വ്യാഖ്യാനങ്ങള്‍ ഒന്നും നല്‍കേണ്ടതില്ലെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു.
ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തു; പരസ്യപ്രതികരണമില്ല
‘കുറച്ച് നാളത്തേക്ക് സംഘടനാ രംഗത്ത് നിന്ന് നേതൃപരമായി നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും എന്റെ പാര്‍ട്ടി സമിതിയോട് ആവശ്യപ്പെട്ടു. അവധി അംഗീകരിച്ചിട്ടില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കണമെങ്കില്‍ സമയം എടുത്തോളൂവെന്നാണ് പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നതടക്കമുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണ്. എന്നും ആര്‍എസ്പിക്കാരനായി ഉണ്ടാവും. ആര്‍എസ്പി ഇന്നൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. അതിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ഒരു നടപടിയും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്.’ എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.
- TAGS:
- RSP
- Shibu Baby John