Top

ഇടതുമുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയമെന്ന് ഷിബു ബേബി ജോണ്‍; ‘എഫ്ബിഐയെ കൊണ്ടുവന്നാലും ഞങ്ങള്‍ക്ക് പേടിയില്ല’

യുഡിഎഫിനെ തകര്‍ക്കാന്‍ ബിജെപി-സിപിഐഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണമെന്ന് ഷിബു ബേബി ജോണ്‍. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷിബു ബേബി ജോണിന്റെ വാക്കുകള്‍: ”സംസ്ഥാന സര്‍ക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവര്‍ക്ക് കേന്ദ്ര ഏജന്‍സികളോട് ഇപ്പോള്‍ എന്താ വിശ്വാസം, എന്താ ബഹുമാനം. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി […]

24 Jan 2021 10:56 AM GMT

ഇടതുമുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയമെന്ന് ഷിബു ബേബി ജോണ്‍; ‘എഫ്ബിഐയെ കൊണ്ടുവന്നാലും ഞങ്ങള്‍ക്ക് പേടിയില്ല’
X

യുഡിഎഫിനെ തകര്‍ക്കാന്‍ ബിജെപി-സിപിഐഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണമെന്ന് ഷിബു ബേബി ജോണ്‍. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഷിബു ബേബി ജോണിന്റെ വാക്കുകള്‍: ”സംസ്ഥാന സര്‍ക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവര്‍ക്ക് കേന്ദ്ര ഏജന്‍സികളോട് ഇപ്പോള്‍ എന്താ വിശ്വാസം, എന്താ ബഹുമാനം. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി വക്കീലിനെ ഇറക്കിയവര്‍ക്ക് ഇപ്പോള്‍ സിബിഐ എന്നാല്‍ കരളിന്റെ കരളാണ്.”

”ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചിട്ടും പൊതുജന ആവശ്യമുയര്‍ന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏല്‍പ്പിക്കാന്‍ മടിയ്ക്കുന്ന പിണറായി സര്‍ക്കാരിന് സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ പരാതിക്കാരിയുടെ ഒരു കത്ത് മതി. യുഡിഎഫിനെ തകര്‍ക്കുവാന്‍ ബിജെപി- സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇനിയും നിങ്ങള്‍ക്ക് ആകില്ല. നിങ്ങള്‍ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങള്‍ക്ക് യാതൊരു ഭയവും ഇല്ല.”

സോളാര്‍ സംരംഭകയുടെ പീഡനപരാതികളിലെ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. സോളാര്‍ ലൈംഗിക പീഡന കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. ഈ മാസം 12നാണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ബിജെപി നേതാവ് അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവില്‍ ആറു കേസുകള്‍ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.

2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തുത്. പിന്നാലെ എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും കേസെടുത്തു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസും അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും ഔദ്യോഗികവസതികളിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാന നേതാക്കള്‍ക്കെതിരെയുള്ള സിബിഐ അന്വേഷണം യുഡിഎഫിന് വന്‍തിരിച്ചടിയാകും. സംസ്ഥാനത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അദ്ധ്യക്ഷനാണ് ഉമ്മന്‍ചാണ്ടി. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍.

Next Story