ഉമ്മന്‍ ചാണ്ടിയെ ഇറക്കി ഷിബു ബേബി ജോണിന്റെ പ്രചരണത്തിന് തുടക്കം; ആര്‍എസ്പിക്ക് അതിജീവനപ്പോരാട്ടം
ബേബി ജോണ്‍ ദിനത്തോടെ ചവറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍എസ്പി തുടക്കമിട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ വോട്ടഭ്യര്‍ഥന ആരംഭിച്ചു. നിലവിലെ നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത ആര്‍എസ്പിക്ക് ഇത്തവണ അതിജീവന പോരാട്ടമാണ്. അത് കൊണ്ട് തന്നെ ചവറയില്‍ വിജയം അത്യാവശമാണെന്ന നിലപാടില്‍ ആര്‍എസ്പി നേതൃത്വം ഒരു പടി മുന്നേ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തൊഴിലാളികളുടെ പ്രിയങ്കരനായ സമരനായകന്‍, മികച്ച നിയമസഭാംഗം, മന്ത്രി എന്നീനിലകളില്‍ കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയ ബേബീ ജോണിന്റെ ഓര്‍മ്മ ദിനം തന്നെയാണ് […]

ബേബി ജോണ്‍ ദിനത്തോടെ ചവറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍എസ്പി തുടക്കമിട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ വോട്ടഭ്യര്‍ഥന ആരംഭിച്ചു. നിലവിലെ നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത ആര്‍എസ്പിക്ക് ഇത്തവണ അതിജീവന പോരാട്ടമാണ്. അത് കൊണ്ട് തന്നെ ചവറയില്‍ വിജയം അത്യാവശമാണെന്ന നിലപാടില്‍ ആര്‍എസ്പി നേതൃത്വം ഒരു പടി മുന്നേ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
തൊഴിലാളികളുടെ പ്രിയങ്കരനായ സമരനായകന്‍, മികച്ച നിയമസഭാംഗം, മന്ത്രി എന്നീനിലകളില്‍ കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയ ബേബീ ജോണിന്റെ ഓര്‍മ്മ ദിനം തന്നെയാണ് മകന്‍ ഷിബു ബേബീ ജോണ്‍ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തെരഞ്ഞെടുത്തത്. ബേബി ജോണിന്റെ സ്മൃതി കുടീരത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പ്രചാരണത്തിനിറങ്ങിയത്. മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും ചവറയിലെത്തി.

വോട്ടര്‍മാരെ ഫോണില്‍ വിളിച്ചും സമൂഹ മാധ്യമങ്ങള്‍ വഴിയുമാണ് ആദ്യ പ്രചാരണം.കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രരായി മത്സരിച്ച വരെയും ഒപ്പം നിര്‍ത്താന്‍ ഷിബു ബേബി ജോണ്‍ ശ്രമം ആരംഭിച്ചു. എന്‍.വിജയന്‍ പിള്ള എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് ചവറയില്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ തന്നെ ആര്‍എസ്പി.ഷിബു ബേബി ജോണിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഉപതെരഞ്ഞെടുപ്പ് എന്ന തീരുമാനം പിന്‍വലിച്ചെങ്കിലും ഷിബു ചവറയില്‍ സജീവമായിരുന്നു. അതേ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയന്‍ പിള്ളയുടെ മകന്‍ ഡോക്ടര്‍ വി.സുജിത്തിനെ പരിഗണിക്കുന്നതായിട്ടാണ് സൂചന.