Top

ഗോകുലം എഫ്.സിയില്‍ നിന്നു വീണ്ടും കൊഴിഞ്ഞുപോക്ക്; ഷിബില്‍ മുഹമ്മദും ശ്രീനിധിയിലേക്ക്

ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം എഫ്.സിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ്, മായക്കണ്ണന്‍, ലാല്‍റംസുവാള എന്നിവരെ ഗോകുലത്തില്‍ നിന്ന് ശ്രീനിധി റാഞ്ചിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മധ്യനിര താരം ഷിബില്‍ മുഹമ്മദിനെയും വിശാഖപട്ടണം ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. ഈ സീസണില്‍ ഐ ലീഗില്‍ അരങ്ങേറാന്‍ ഒരുങ്ങുന്ന ശ്രീനിധി മികച്ച ടീമിനെ ഒരുക്കാന്‍ നിലവിലെ ജേതാക്കളായ ഗോകുലത്തിന്റെ താരങ്ങളെത്തന്നെ ലക്ഷ്യമിടുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഗോകുലത്തിന്റെ മധ്യനിരയില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഷിബില്‍. രണ്ടു സീസണുകളിലായി 16 മത്സരങ്ങളില്‍ […]

6 July 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോകുലം എഫ്.സിയില്‍ നിന്നു വീണ്ടും കൊഴിഞ്ഞുപോക്ക്; ഷിബില്‍ മുഹമ്മദും ശ്രീനിധിയിലേക്ക്
X

ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം എഫ്.സിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ്, മായക്കണ്ണന്‍, ലാല്‍റംസുവാള എന്നിവരെ ഗോകുലത്തില്‍ നിന്ന് ശ്രീനിധി റാഞ്ചിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മധ്യനിര താരം ഷിബില്‍ മുഹമ്മദിനെയും വിശാഖപട്ടണം ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. ഈ സീസണില്‍ ഐ ലീഗില്‍ അരങ്ങേറാന്‍ ഒരുങ്ങുന്ന ശ്രീനിധി മികച്ച ടീമിനെ ഒരുക്കാന്‍ നിലവിലെ ജേതാക്കളായ ഗോകുലത്തിന്റെ താരങ്ങളെത്തന്നെ ലക്ഷ്യമിടുകയാണ്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഗോകുലത്തിന്റെ മധ്യനിരയില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഷിബില്‍. രണ്ടു സീസണുകളിലായി 16 മത്സരങ്ങളില്‍ താരം ഗോകുലത്തിനായി ബൂട്ടുകെട്ടി. നാലു ഗോളുകളും നേടിയിട്ടുണ്ട്. ഗോകുലത്തിനൊപ്പം ഐ ലീഗിനു പുറമേ ഡ്യൂറന്റ് കപ്പ് വിജയത്തിലും ഷിബിലിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

കഴിഞ്ഞ സീസണില്‍ ഗോകുലത്തില്‍ അധികം അവസരം ലഭിക്കാതിരുന്നതാണ് ഷിബില്‍ ഇപ്പോള്‍ ക്ലബ് മാറാന്‍ കാരണം. ഗോകുലം റിസേര്‍വ്‌സ് ടീമിലൂടെ വളര്‍ന്നു വന്ന താരമാണ് ഷിബില്‍.

Next Story

Popular Stories