Top

15 വയസില്‍ അരങ്ങേറ്റം, ഗെയിലിനോളം വരുന്ന സ്‌ട്രൈക്കിംഗ് മികവ്; ഇന്ത്യന്‍ ക്രിക്കറ്റിലെ പെണ്‍പുലിയെ പരിചയപ്പെടാം

2019 സെപ്റ്റംബര്‍ 24ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പതിനഞ്ച് വയസ് മാത്രം പ്രായമുള്ള ഷെഫാലി വര്‍മ്മ അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും വലിയൊരു കരിയറിലേക്കുള്ള തുടക്കമായിരുന്നു ഷെഫാലിയുടേത്. പൊതുവെ ക്രിക്കറ്റിലെ രാജാക്കന്മാരായ ഇന്ത്യന്‍ ടീമിലേക്ക് ചെറിയ പ്രായത്തില്‍ ലഭിച്ച സെലക്ഷന്‍ വെറുതെയായിരുന്നില്ലെന്ന് താരം പിന്നീട് തെളിയിച്ചു. ശക്തരായ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അവസാന മൂന്ന് ട്വന്റി 20 മത്സരത്തില്‍ ഷെഫാലി സ്വരൂപം വെളിപ്പെടുത്തി. ഇന്ത്യ തോറ്റ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ആദ്യ കളിയില്‍ […]

24 March 2021 7:16 AM GMT

15 വയസില്‍ അരങ്ങേറ്റം, ഗെയിലിനോളം വരുന്ന സ്‌ട്രൈക്കിംഗ് മികവ്; ഇന്ത്യന്‍ ക്രിക്കറ്റിലെ പെണ്‍പുലിയെ പരിചയപ്പെടാം
X

2019 സെപ്റ്റംബര്‍ 24ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പതിനഞ്ച് വയസ് മാത്രം പ്രായമുള്ള ഷെഫാലി വര്‍മ്മ അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും വലിയൊരു കരിയറിലേക്കുള്ള തുടക്കമായിരുന്നു ഷെഫാലിയുടേത്. പൊതുവെ ക്രിക്കറ്റിലെ രാജാക്കന്മാരായ ഇന്ത്യന്‍ ടീമിലേക്ക് ചെറിയ പ്രായത്തില്‍ ലഭിച്ച സെലക്ഷന്‍ വെറുതെയായിരുന്നില്ലെന്ന് താരം പിന്നീട് തെളിയിച്ചു. ശക്തരായ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അവസാന മൂന്ന് ട്വന്റി 20 മത്സരത്തില്‍ ഷെഫാലി സ്വരൂപം വെളിപ്പെടുത്തി.

ഇന്ത്യ തോറ്റ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ആദ്യ കളിയില്‍ 23ന് പുറത്തായി. രണ്ടാം മത്സരത്തിലെ വെടിക്കെട്ട്, 47 റണ്‍സാണ് ഇന്ത്യയുടെ പെണ്‍പുലി അടിച്ചെടുത്തത്. മൂന്നാം മത്സരം ഇന്ത്യക്ക് ഏറെ നിര്‍ണായകമായിരുന്നു. പരമ്പര തൂത്തുവാരി റെക്കോര്‍ഡിടാന്‍ ഇറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ആഗ്രഹങ്ങള്‍ താരം തച്ചുടച്ചു. ആദ്യം ബാറ്റു ചെയ്ത സൗത്ത് ആഫ്രിക്ക 112 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കൂട്ടി.

മറുപടി ബാറ്റിംഗില്‍ ശരവേഗത്തിലാണ് ഓപ്പണറായ ഷെഫാലി തുടങ്ങിയത്. പേരുകേട്ട സൗത്ത ആഫ്രിക്കയുടെ പേസ് ബൗളര്‍മാരെ തല്ലിതകര്‍ത്ത താരം 30 പന്തില്‍ 60 റണ്‍സെടുത്തു. ഒരുവശത്ത് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ഫോമിലായിരുന്നു. അഞ്ച് സിക്‌സറുകളാണ് ഷെഫാലി നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലും ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയോടൊപ്പവും കിടപിടിക്കുന്ന സ്‌ട്രൈക്കിംഗ് പവര്‍. ഓരോ ലൂസ് ബോളുകളും അതിര്‍ത്തിക്ക് മുകളിലേക്ക് പറന്നു. കണ്ണ് ചിമ്മി തുറക്കും മുന്‍പ് ഇന്ത്യ വിജയത്തിലെത്തി. ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് ഷെഫാലിയുടെ ഇന്നിംഗ്‌സ്.

ഇതുവരെ 22 ട്വന്റി20 മത്സരങ്ങളിലാണ് താരം പാഡണിഞ്ഞിട്ടുള്ളത്. ഇതില്‍ നിന്ന് 617 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 72, 148.31 സ്‌ട്രൈക് റേറ്റില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍. 29 സിക്‌സറുകളാണ് കരിയറില്‍ ആകെ നേടിയത്. പേസ് ബൗളര്‍മാരെ പോലും സിക്‌സറുകളടിക്കാനുള്ള ഷെഫാലിയുടെ കഴിവാണ് ഏറ്റവും മികച്ച സവിശേഷതയായി നമുക്ക് കാണാനാവുക. കരിയറില്‍ ഏറെ ദൂരം ബാക്കിയുള്ള ജൂനിയര്‍ ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടരുമെന്നാണ് ആരാധക പ്രതീക്ഷ.

Next Story

Popular Stories