Top

‘ഫിഷ് നിര്‍വാണ ഗംഭീരമെന്ന് അഹാന, പിന്നാലെ പൊങ്കാല’; മതവും രാഷ്ട്രീയവും ഭക്ഷണമാണെന്ന് ഷെഫ് പിള്ള

കൊച്ചി: വ്‌ലോഗറും പ്രമുഖ ഷെഫുമായ സുരേഷ് പിള്ളയുടെ ഏറ്റവും പ്രസിദ്ധമായ വിഭവങ്ങളിലൊന്നാണ് ഫിഷ് നിര്‍വാണ, സെലിബ്രറ്റികള്‍ക്ക് പ്രിയ്യപ്പെട്ട ഫിഷ് നിര്‍വാണ കൂക്കിംഗ് വ്‌ലോഗര്‍മാര്‍ക്കിടയിലും പ്രചാരമുള്ളതാണ്. കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണകുമാര്‍ ഫിഷ് നിര്‍വാണ കഴിച്ചതിന്റെ അനുഭവം ഷെഫ് പിള്ള തന്റെ ഫെയിസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ പതിവുരീതിയിലുള്ള പ്രതികരണമായിരുന്നില്ല ഫോളോവേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരത്തിലുള്ളവരുടെ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് ചിലര്‍ ഷെഫിനെ ഉപദേശിച്ചു രംഗത്തുവന്നു. മറ്റു ചിലര്‍ അഹാനയുടെ രാഷ്ട്രീയം ചികഞ്ഞ് വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തി. സൈബര്‍ ബുള്ളിയിംഗ്, […]

28 April 2021 4:20 AM GMT

‘ഫിഷ് നിര്‍വാണ ഗംഭീരമെന്ന് അഹാന, പിന്നാലെ പൊങ്കാല’; മതവും രാഷ്ട്രീയവും ഭക്ഷണമാണെന്ന് ഷെഫ് പിള്ള
X

കൊച്ചി: വ്‌ലോഗറും പ്രമുഖ ഷെഫുമായ സുരേഷ് പിള്ളയുടെ ഏറ്റവും പ്രസിദ്ധമായ വിഭവങ്ങളിലൊന്നാണ് ഫിഷ് നിര്‍വാണ, സെലിബ്രറ്റികള്‍ക്ക് പ്രിയ്യപ്പെട്ട ഫിഷ് നിര്‍വാണ കൂക്കിംഗ് വ്‌ലോഗര്‍മാര്‍ക്കിടയിലും പ്രചാരമുള്ളതാണ്. കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണകുമാര്‍ ഫിഷ് നിര്‍വാണ കഴിച്ചതിന്റെ അനുഭവം ഷെഫ് പിള്ള തന്റെ ഫെയിസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ പതിവുരീതിയിലുള്ള പ്രതികരണമായിരുന്നില്ല ഫോളോവേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഇത്തരത്തിലുള്ളവരുടെ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് ചിലര്‍ ഷെഫിനെ ഉപദേശിച്ചു രംഗത്തുവന്നു. മറ്റു ചിലര്‍ അഹാനയുടെ രാഷ്ട്രീയം ചികഞ്ഞ് വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തി. സൈബര്‍ ബുള്ളിയിംഗ്, അഹാനയുടെ രാഷ്ട്രീയ നിലപാടുകള്‍, സംഘപരിവാര്‍ ബന്ധം തുടങ്ങി വിമര്‍ശനങ്ങള്‍ ഒട്ടനവധിയാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. പൊങ്കാല ശക്തമായതോടെ ഷെഫ് നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. തെറിയും വിദേഷവും എഴുതി നിറക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഫേസ്ബുക്കില്‍ നൂറുകണക്കിന് ഇടമുണ്ട്.. ദയവായി അവിടം ഉപയോഗിക്കുക ഇവിടം സ്വര്‍ഗ്ഗമാണ്. എന്റെ മതവും രാഷ്ട്രീയവും ഭക്ഷണമാണ്. ഷെഫ് പറഞ്ഞു.

രാഷ്ട്രീയ സാമൂഹിക തര്‍ക്കങ്ങളില്‍ പൊതുവെ പങ്കെടുക്കാത്ത വ്യക്തിയാണ് ഷെഫ് പിള്ള. അഹാനയുടെ രാഷ്ട്രീയ സിനിമാ, വ്യക്തി ജീവിതങ്ങളുമായി ബന്ധപ്പെടുത്തി പൊങ്കാല ഇടുന്നവര്‍ തന്റെ രാഷ്ട്രീയം ഭക്ഷണമാണെന്ന് തിരിച്ചറിയണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. സ്‌നേഹങ്ങള്‍ വാരി വിതറുക താങ്ക്യൂ സോ മച്ച്, ഓരോ വീഡിയോകള്‍ക്കും അവസാനം ഷെഫ് പിള്ളയുടെ വാക്കുകള്‍.

ഷെഫ് പിള്ളയുടെ വിശദീകരണം

ഭക്ഷണം കഴിച്ചതിന് ശേഷം ഇനിയല്പം രുചി കുറഞ്ഞാല്‍പോലും അതുണ്ടാക്കിയ ഷെഫിനെ വിളിച്ച് അഭിനന്ദിക്കുന്ന പല രാജ്യങ്ങളിലും ജോലി ചെയ്ത അനുഭമുണ്ട്.!

നമ്മുടെ നാട്ടില്‍ ഭക്ഷണമുണ്ടാക്കുന്നവരെ പണ്ടാരി, വെപ്പുകാരന്‍, കുശിനി, പാചകക്കാരന്‍ എന്നൊക്കെ കളിയാക്കി വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു( ഇപ്പോഴും) അതിനോടൊപ്പം കുറ്റപ്പെടുത്തലുകളും… ചെയ്യുന്ന തൊഴിലിനെ മറ്റുള്ള സഹജീവികള്‍ അഗീകരിക്കുബോള്‍ ഉണ്ടാകുന്ന സന്തോഷം ഹോട്ടല്‍ തൊഴിലാളികള്‍ക്ക് മാത്രമല്ല എല്ലാ മേഖലയിലും പണിയെടുക്കുന്നവര്‍ക്ക് ഉള്ളതാണ്!

ഇങ്ങനെയുള്ള വിഡിയോകള്‍ ഇടുന്നത് ഇത് കണ്ടെങ്കിലും മാറ്റ് രാജ്യങ്ങളിലെ പോലെ പല പ്രതികൂല സാഹചര്യങ്ങളിലും ഭക്ഷണമുണ്ടാക്കിത്തരുന്നവരെ (സ്വന്തം അമ്മയുള്‍പ്പടെ) വാക്കുകള്‍ കൊണ്ടെങ്കിലും നിങ്ങള്‍ക്ക് സന്തോഷിപ്പിക്കാനാവുമെന്ന് കരുതിയാണ്..!
2013 ല്‍ തുടങ്ങിയ പേജാണ്.

കഴിയുന്നതും ഭക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ചെയ്യുന്നത്.. അതിഷ്ടപ്പെടുന്ന ഒരുപാട് കൂട്ടുകാരുടെ ഒരിടമാണിത്. എന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ മതവും രാഷ്ട്രീയവും ഭക്ഷണമാണെന്ന്..! തെറിയും വിദേഷവും എഴുതി നിറക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഫേസ്ബുക്കില്‍ നൂറുകണക്കിന് ഇടമുണ്ട്.. ദയവായി അവിടം ഉപയോഗിക്കുക ഇവിടം സ്വര്‍ഗ്ഗമാണ് ..!

Next Story