‘പണി വരുന്നുണ്ട്’; ഇന്ത്യയുടെ പര്യടനത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന് ശശി തരൂരിന്റെ മുന്നറിയിപ്പ്

ബ്രിസ്‌ബേന്‍ ടെസ്റ്റിലെ ചരിത്ര വിജയത്തിന് പിന്നാലെ ഓസീസ് ഇതിഹാസങ്ങളുടെ പാളിപ്പോയ പ്രവചനങ്ങളെ ട്രോളി എം.പി ശശി തരൂര്‍. റിക്കി പോണ്ടിംഗ്, മാര്‍ക്ക് വോ, മൈക്കല്‍ ക്ലാര്‍ക്ക്, ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കള്‍ വോണ്‍ എന്നിവര്‍ക്കെതിരെയാണ് തരൂരിന്റെ ട്രോള്‍.

”ക്ലാര്‍ക്ക് പറഞ്ഞത് ശരിയാണ്. വിജയവും ആഘോഷവും ഒരു വര്‍ഷം തുടരും. അടുത്ത മാസം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരിക്കും അതിന് തുടക്കം കുറിക്കുക”

ശശി തരൂര്‍

നാല് പേരുടെയും പ്രസ്താവനകള്‍ ചേര്‍ത്ത ചിത്രത്തിനൊപ്പമാണ് കോണ്‍ഗ്രസ് എംപിയുടെ മറുപടി. കോലിയില്ലാതെ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ നടത്താമെന്നായിരുന്നു മൈക്കല്‍ ക്ലാര്‍ക്കിന്റെ പരിഹാസം നിറഞ്ഞ പ്രസ്താവന.

Yes, Michael Clarke is right — let's celebrate for a year… starting with hammering the English from next month!

Posted by Shashi Tharoor on Tuesday, January 19, 2021

‘പരമ്പരയിലെ എല്ലാ ടെസ്റ്റുകളില്‍ ഇന്ത്യ അമ്പേ പരാജയപ്പെടും. അഡ്‌ലൈഡ് ടെസ്റ്റില്‍ ഫലം സൂചിപ്പിക്കുന്നത് അത്തരമൊരു തൂത്തുവാരലിലേക്കാണെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. രണ്ടാം ഇന്നിംഗ്‌സില്‍ 36 റണ്‍സിന് പുറത്തായ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് പോണ്ടിംഗിന്റെ പ്രവചനം. എന്നാല്‍ ഇതിന് രണ്ടാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ മറുപടി നല്‍കി. മൂന്നാം ടെസ്റ്റില്‍ മിന്നും പ്രകടനത്തിലൂടെ സമനില നേടുകയും ചെയ്തതോടെ പോണ്ടിംഗിന് അക്കിടി മനസിലായിട്ടുണ്ടാവുമെന്ന് ആരാധകരും നിരീക്ഷിച്ചിരുന്നു.

Latest News