Top

‘വോട്ടിങ് ദിവസമല്ല അയ്യപ്പനെ ഓര്‍ക്കേണ്ടത്’ ഹെല്‍മറ്റും ജാക്കറ്റും കൊണ്ട് സന്നിധാനത്തേക്ക് അയച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നെന്ന് ശശി തരൂര്‍

തിരുവനന്തപുരം: വോട്ടിങ് ദിവസം ശബരിമല വിഷയത്തില്‍ മറുവാദം ഉന്നയിച്ച് സര്‍ക്കാരിനൊപ്പമാണ് അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും ഓര്‍ക്കേണ്ടത് വോട്ടിങ് ദിവസമല്ല. ഹെല്‍മറ്റും ജാക്കറ്റും ഉപയോഗിച്ച് ആളുകളെ സന്നിധാനത്തേക്ക് അയച്ചപ്പോള്‍ അയ്യപ്പനെ ഓര്‍ത്തിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും ഓര്‍ക്കേണ്ടത് വോട്ടിങ് ദിവസമല്ല. ഹെല്‍മറ്റും ജാക്കറ്റും ഉപയോഗിച്ച് ആളുകളെ സന്നിധാനത്തേക്ക് അയച്ചപ്പോള്‍ അയ്യപ്പനെ ഓര്‍ത്തിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. വോട്ടര്‍മാരെ പറ്റിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ […]

6 April 2021 5:03 AM GMT

‘വോട്ടിങ് ദിവസമല്ല അയ്യപ്പനെ ഓര്‍ക്കേണ്ടത്’ ഹെല്‍മറ്റും ജാക്കറ്റും കൊണ്ട് സന്നിധാനത്തേക്ക് അയച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നെന്ന് ശശി തരൂര്‍
X

തിരുവനന്തപുരം: വോട്ടിങ് ദിവസം ശബരിമല വിഷയത്തില്‍ മറുവാദം ഉന്നയിച്ച് സര്‍ക്കാരിനൊപ്പമാണ് അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും ഓര്‍ക്കേണ്ടത് വോട്ടിങ് ദിവസമല്ല. ഹെല്‍മറ്റും ജാക്കറ്റും ഉപയോഗിച്ച് ആളുകളെ സന്നിധാനത്തേക്ക് അയച്ചപ്പോള്‍ അയ്യപ്പനെ ഓര്‍ത്തിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും ഓര്‍ക്കേണ്ടത് വോട്ടിങ് ദിവസമല്ല. ഹെല്‍മറ്റും ജാക്കറ്റും ഉപയോഗിച്ച് ആളുകളെ സന്നിധാനത്തേക്ക് അയച്ചപ്പോള്‍ അയ്യപ്പനെ ഓര്‍ത്തിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. വോട്ടര്‍മാരെ പറ്റിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ പുതിയ ഒരു അയ്യപ്പ വിശ്വാസം വന്നതിനെ ഞാന്‍ ഗൗരവമായി കാണുന്നില്ല’, തരൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി ജനങ്ങള്‍ കാണുന്നുണ്ടെന്നും തരൂര്‍ പരിഹസിച്ചു. ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവര്‍ വിശ്വാസികളുടെ വിശ്വാസത്തെയും ആചാരങ്ങളെയും ബഹുമാനിച്ചിരുന്നെങ്കില്‍ ഇതൊരു വിഷയമേ ആവില്ലായിരുന്നു. ശബരിമല ഒരു വിഷയമാണെന്ന് ഞങ്ങള്‍ പറയുന്നു. ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് ദുഃഖകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നല്ല പോളിങ് ശതമാനമാണ് ഇപ്പോള്‍ത്തന്നെ കാണാനാവുന്നത്. നല്ല പോളിങ് ഉണ്ടാവുമ്പോള്‍ യുഡിഎഫ് തരംഗമുണ്ടാവും എന്ന് പല തെരഞ്ഞെടുപ്പുകളിലും അനുഭവിച്ചിട്ടുണ്ട്. അതിന്ന് കാണാനാവുന്നുണ്ട്. നല്ല പ്രതീക്ഷയുണ്ടെന്നും തരൂര്‍.

‘നേമത്ത് ത്രികോണ മത്സരമുണ്ട് എന്നത് സമ്മതിക്കുന്നു. അതുകൊണ്ടല്ലേ ആ ശ്രദ്ധ വിടാതെ അവസാന ദിവസം വരെ നല്ല പ്രചരണം നടത്തിയത്. രാഹുല്‍ ഗാന്ധി പ്രചരണം അവസാനിപ്പിച്ചത് നേമത്തായിരുന്നു. അദ്ദേഹം നേമത്തിനും കെ മുരളീധരനും വേണ്ടി സംസാരിച്ചു. അതൊരു സന്ദേശമാണ്’

‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിനെക്കുറിച്ചുള്ള അഭിപ്രായം ഇങ്ങനെ. ‘ഞാന്‍ മത്സരിച്ചത് ലോക്‌സഭയിലേക്കായിരുന്നു. നരേന്ദ്രമോദി ജയിച്ച് ഭരണത്തില്‍ വരും എന്ന തോന്നല്‍ പലര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് ബിജെപി എംപിയെ തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കയച്ചാല്‍ അദ്ദേഹത്തിന് വലിയ സ്ഥാനം കിട്ടുമെന്നും അവര്‍ കരുതി. അങ്ങനെ വോട്ട് കൊടുത്തിട്ടുണ്ട്. ഇത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ബിജെപി എന്ത് ചെയ്യുമെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജനങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു ബിജെപി എംഎല്‍എ നിയമസഭയിലെത്തിയിട്ട് എന്താണ് ചെയ്തിട്ടുള്ളത്? അദ്ദേഹത്തിന്റെ ശബ്ദം കേട്ടിട്ടുണ്ടോ? നേമത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?’, തരൂര്‍ ചോദിച്ചു.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മാത്രമാണ് കേരളത്തില്‍ മത്സരം. എന്തിന് ഒറ്റ ബിജെപി എംഎല്‍എയെ മാത്രമായിട്ട് ജയിപ്പിക്കണമെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. അത് ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യും. നല്ല ശക്തനായ മുതിര്‍ന്ന നേതാവാണ് ഞങ്ങളുടെ സ്ഥാനാര്‍ത്ഥി. നേമത്തിന് വേണ്ടി അദ്ദേഹത്തിന്റെ ശബ്ദം സഭയില്‍ ഉയര്‍ന്ന് കേള്‍ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story