Top

തരൂരിനും രാജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം; യുഎപിഎ ലിസിറ്റില്‍ മൃണാല്‍ പാണ്ഡെയും വിനോദ് കെ ജോസും

വിവാദ കാര്‍ഷിക നിയമത്തിനെതിരെ റിപബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചെന്ന് ട്വീറ്റ് ചെയ്ത ശശി തരൂര്‍ എംപിക്കെതിരേയും രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു.ഇന്ത്യാ ടുഡേ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ്‌സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാല്‍ പാണ്ഡെ, ഖ്വാസി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരേയും കേസെടുത്തു. റാലിക്കിടെ കര്‍ഷകന്‍ പൊലീസ് വെടിയേറ്റ് മരിച്ചെന്നായിരുന്നു കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നത്. […]

28 Jan 2021 8:21 PM GMT

തരൂരിനും രാജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം; യുഎപിഎ ലിസിറ്റില്‍ മൃണാല്‍ പാണ്ഡെയും വിനോദ് കെ ജോസും
X

വിവാദ കാര്‍ഷിക നിയമത്തിനെതിരെ റിപബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചെന്ന് ട്വീറ്റ് ചെയ്ത ശശി തരൂര്‍ എംപിക്കെതിരേയും രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു.
ഇന്ത്യാ ടുഡേ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ്‌സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാല്‍ പാണ്ഡെ, ഖ്വാസി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരേയും കേസെടുത്തു.

റാലിക്കിടെ കര്‍ഷകന്‍ പൊലീസ് വെടിയേറ്റ് മരിച്ചെന്നായിരുന്നു കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നത്. പിന്നീട് കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞാണെന്ന് ഡല്‍ഹി പൊലീസ് ദൃശ്യങ്ങള്‍ സഹിതം പുറത്ത് വിട്ടിരുന്നു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ സര്‍ദേശായിക്കെതിരെ ഇന്ത്യാടുഡേ നടപടിയെടുത്തിരുന്നു. രണ്ടാഴ്ചത്തേക്ക് വാര്‍ത്താ അവതരണത്തില്‍ നിന്ന് രാജ്ദീപിനെ മാറ്റി.
സസ്പെന്‍ഷനൊപ്പം ഒരു മാസത്തെ ശമ്പളവും അദ്ദേഹത്തിന് നല്‍കില്ലെന്നുമാണ് ചാനല്‍ അറിയിപ്പ്. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും ചാനലിലെ മുതിര്‍ന്ന വാര്‍ത്താവതാരകനുമാണ് രാജ്ദീപ് സര്‍ദേശായി.

ഡല്‍ഹിയിലെ പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് വെടിവച്ചെന്നും ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടെന്നുമാണ് രാജ്ദീപ് ട്വീറ്റ് ചെയ്തത്. എന്നാല്‍, അമിത വേഗത്തിലെത്തിയ ട്രാക്ടര്‍ പൊലീസിന്റെ ബാരിക്കേഡില്‍ ഇടിച്ചു മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ഇതിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടിരുന്നു. പിന്നാലെ രാജ്ദീപിനെതിരെയും ഇന്ത്യ ടുഡേ ചാനലിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടി.

’45കാരനായ നവ്‌നീത് എന്നയാള്‍ ഐടിഒയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഈ ജീവത്യാഗം നിഷ്ഫലമാകില്ല എന്ന് കര്‍ഷകര്‍ എന്നോട് പറഞ്ഞു’ ഇങ്ങനെയായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.
ഡല്‍ഹി പൊലീസ് ട്രാക്ടര്‍ മറിയുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ, കര്‍ഷകരുടെ അവകാശവാദം നിലനില്‍ക്കുന്നതല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും സര്‍ദേശായി കുറിച്ചിരുന്നു. ചെങ്കോട്ടയിലും ഐടിഒയിലും സംയമനം പാലിച്ച പൊലീസിനെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു.

Next Story