Top

‘ഏറ്റവും മികച്ച പ്രകടനം കോണ്‍ഗ്രസ് പാര്‍ട്ടി എഫ്ബി പേജിന്റേത്’; അസ്വാരസ്യങ്ങള്‍ക്കിടെ അനില്‍ കെ ആന്റണിയെ അഭിനന്ദിച്ച് ശശി തരൂര്‍

കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ അനില്‍ കെ ആന്റണിയെ അഭിനന്ദിച്ച് ശശി തരൂര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ ഫലപ്രാപ്തിയേച്ചൊല്ലി കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ കോണ്‍ഗ്രസ് സൈബര്‍ ടീമും അനിലുമായി തര്‍ക്കം തുടരവെയാണിത്. ഇലക്ഷന്‍ പ്രചരണ കാലയളവില്‍ അനില്‍ കെ ആന്റണിയും പ്രൊഷണല്‍ കോണ്‍ഗ്രസ് നേതാവ് മാത്യു ആന്റണിയും ചേര്‍ന്ന് കൈകാര്യം ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള ഫേസ്ബുക്ക് പേജ് 250ലധികം പോസ്റ്റുകളുമായി 27 […]

10 April 2021 5:39 AM GMT

‘ഏറ്റവും മികച്ച പ്രകടനം കോണ്‍ഗ്രസ് പാര്‍ട്ടി എഫ്ബി പേജിന്റേത്’; അസ്വാരസ്യങ്ങള്‍ക്കിടെ അനില്‍ കെ ആന്റണിയെ അഭിനന്ദിച്ച് ശശി തരൂര്‍
X

കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ അനില്‍ കെ ആന്റണിയെ അഭിനന്ദിച്ച് ശശി തരൂര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ ഫലപ്രാപ്തിയേച്ചൊല്ലി കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ കോണ്‍ഗ്രസ് സൈബര്‍ ടീമും അനിലുമായി തര്‍ക്കം തുടരവെയാണിത്. ഇലക്ഷന്‍ പ്രചരണ കാലയളവില്‍ അനില്‍ കെ ആന്റണിയും പ്രൊഷണല്‍ കോണ്‍ഗ്രസ് നേതാവ് മാത്യു ആന്റണിയും ചേര്‍ന്ന് കൈകാര്യം ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള ഫേസ്ബുക്ക് പേജ് 250ലധികം പോസ്റ്റുകളുമായി 27 ലക്ഷം എന്‍ഗേജ്‌മെന്റുകള്‍ സൃഷ്ടിച്ചെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ആഴ്ച്ചയില്‍ ഐഎന്‍സി കേരള പേജാണ് മറ്റ് പാര്‍ട്ടികളുടേതിനേക്കാള്‍ ഏറ്റവും നല്ല പ്രകടനം നടത്തിയത്. സോഷ്യല്‍ മീഡിയ ടീമിന് അഭിനന്ദനങ്ങള്‍. അനില്‍ കെ ആന്റണിയും മാത്യു ആന്റണിയും കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരും നന്നായി ചെയ്തു.

ശശി തരൂര്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആഴ്ച്ചയിലെ പാര്‍ട്ടി പേജുകളുടെ പ്രകടനം താരതമ്യം ചെയ്താല്‍ കോണ്‍ഗ്രസിനേക്കാള്‍ ഏറെ പിന്നിലാണ് സിപിഐഎം. കോണ്‍ഗ്രസ് 250ലധികം പോസ്റ്റുകള്‍ പബ്ലിഷ് ചെയ്തപ്പോള്‍ സിപിഐഎം പേജില്‍ 149 പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 15 ലക്ഷമാണ് സിപിഐഎം കേരള പേജിന്റെ എന്‍ഗേജ്‌മെന്റ്. ബിജെപി കേരളം 88 പോസ്റ്റുകള്‍ പബ്ലിഷ് ചെയ്ത 6.41 ലക്ഷം എന്‍ഗേജ്‌മെന്റ് നേടി. എട്ട് പോസ്റ്റുകളും 19,100 എന്‍ഗേജ്‌മെന്റുമായി ആം ആദ്മി പാര്‍ട്ടിയാണ് നാലാം സ്ഥാനത്ത്.

Also Read: ‘ഞങ്ങളുടേത് തന്തയ്ക്ക് പിറന്ന നിലപാട്’; അനില്‍ കെ ആന്റണിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം; എകെ ആന്റണിയെ ബഹുമാനിക്കുന്നത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും പരാമര്‍ശം

കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന പേജ് അനൗദ്യോഗികവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും പറഞ്ഞ അനില്‍ കെ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍്ഗ്രസ് സൈബര്‍ ടീം ഉന്നയിച്ചത്. ഒരു മാസം കൊണ്ട് ഒരു കോടി ആളുകളിലേക്ക് കോണ്‍ഗ്രസിന്റെ വാര്‍ത്തയുടെ റീച് എത്തിച്ച തന്തക്കു പിറന്ന നിലപാട് ആണ് കോണ്‍ഗ്രസ് സൈബര്‍ ടീം സീകരിച്ചതെന്നും നിനക്ക് അതുപോലെ വല്ല നിലപാട് കാണിക്കാന്‍ ഉണ്ടോ എന്നും അനില്‍ കെ ആന്റണിയോട് സൈബര്‍ ടീം ചോദിച്ചു.

Next Story