പെഗാസസ് രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് ശശി തരൂര്‍; പാര്‍ലമെന്ററി ഐ ടി സമിതി ചര്‍ച്ച ചെയ്യും
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്കാന്‍ തയ്യാറാവണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. അതേ സമയം പെഗാസിസിസ് ഫോണ്‍ചോര്‍ച്ച ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി ഐ ടി സമിതി ചര്‍ച്ച ചെയ്യും. പൗരന്‍മാരുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് സമിതി ചര്‍ച്ച ചെയ്യുമെന്ന് സമിതി നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇലക്ട്രോണിക്‌സ് , ഐ ടി മന്ത്രാലയ പ്രതിനിധികളും ആഭ്യന്തര മന്ത്രാല പ്രതിനിധികളും […]
21 July 2021 1:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്കാന്‍ തയ്യാറാവണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
അതേ സമയം പെഗാസിസിസ് ഫോണ്‍ചോര്‍ച്ച ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി ഐ ടി സമിതി ചര്‍ച്ച ചെയ്യും. പൗരന്‍മാരുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് സമിതി ചര്‍ച്ച ചെയ്യുമെന്ന് സമിതി നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇലക്ട്രോണിക്‌സ് , ഐ ടി മന്ത്രാലയ പ്രതിനിധികളും ആഭ്യന്തര മന്ത്രാല പ്രതിനിധികളും ഇത് സബന്ധിച്ച സമിതിയുടെ ചര്‍ച്ചയില്‍ പങ്കാളികളാകും. 2019ല്‍ പെഗാസസ് സ്‌പൈവെയര്‍ എത്തരത്തിലാണ് വാട്ട്‌സ്ആപ്പില്‍ പ്രവര്‍ത്തന ക്ഷമമാകുക എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമിതി ചര്‍ച്ച ചെയ്തിരുന്നു.
ഇന്ത്യയിലെ ഫോണുകള്‍ പരിശോധിക്കപ്പെടുന്നത് പെഗാസസിന്റെ കടന്നുകയറ്റമാണ്. സര്‍ക്കാരുകള്‍ക്ക് കീഴില്‍ മാത്രമാണ് പെഗാസസ് പ്രവര്‍ത്തന സജ്ജമാകുകയെന്നത് വസ്തുതയാണ്. ഏത് സര്‍ക്കാരാണ് ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതെന്ന ചോദ്യം ഉയരുന്നത് അതുകൊണ്ടാണെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് അവര്‍ ഇതു ചെയ്യിതിട്ടില്ലെന്നാണ്. എന്നാല്‍ അത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നു. ഏതു സര്‍ക്കാരാണ് അപ്പോള്‍ ഇന്ത്യയിലെ പ്രമുഖരുടെ ഫോണുകള്‍ പെഗാസസ് വഴി ചോര്‍ത്തിയത്. അത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
- TAGS:
- Shashi Tharoor