‘താങ്കളേപ്പോലുള്ള സംഘികള്‍ക്ക് മാറാരോഗം പോലെയാണ്’; കേന്ദ്രമന്ത്രി മുരളീധരനെതിരെ ശശി തരൂര്‍
തിരുവനന്തപുരം: എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തന്റെ അസുഖം എന്തായാലും അത് മാറുമെന്നും എന്നാല്‍ ഒരു തമാശ പോലും അംഗീകരിക്കാന്‍ കഴിയാത്ത താങ്കളെ പോലുള്ള സംഘികള്‍ക്ക് മാറാരോഗമാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ജിഡിപി ഇടിവിനെ മോദിയുടെ താടിയുടെ വളര്‍ച്ചയുമായി താരതമ്യം ചെയ്ത തരൂരിന്റെ ട്വീറ്റിനെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം. എത്രയും വേഗം സുഖം പ്രാപിക്കൂ, ശശി തരൂര്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുരളീധരന്റെ വിമര്‍ശനം. ആയുഷ്മാന്‍ […]

തിരുവനന്തപുരം: എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തന്റെ അസുഖം എന്തായാലും അത് മാറുമെന്നും എന്നാല്‍ ഒരു തമാശ പോലും അംഗീകരിക്കാന്‍ കഴിയാത്ത താങ്കളെ പോലുള്ള സംഘികള്‍ക്ക് മാറാരോഗമാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ജിഡിപി ഇടിവിനെ മോദിയുടെ താടിയുടെ വളര്‍ച്ചയുമായി താരതമ്യം ചെയ്ത തരൂരിന്റെ ട്വീറ്റിനെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം.
എത്രയും വേഗം സുഖം പ്രാപിക്കൂ, ശശി തരൂര്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുരളീധരന്റെ വിമര്‍ശനം. ആയുഷ്മാന്‍ ഭാരതിന് കീഴിലുളള ആശുപത്രിയില്‍ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യാമെന്നും താങ്കളുടെ അസുഖത്തില്‍ നിന്ന് വേഗം സുഖം നേടൂ എന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
എന്നാല്‍ മുരളീധരന്റെ പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമാണ് തരൂര്‍ രംഗത്തെത്തിയത്.
‘എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്. പക്ഷെ, തമാശ ആസ്വദിക്കാന്‍ കഴിയാത്ത പ്രശ്‌നം, താങ്കളെപ്പോലുള്ള സംഘികള്‍ക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിര്‍ഭാഗ്യവശാല്‍ ‘ആയുഷ്മാന്‍ ഭാരതി’ല്‍ പോലും ഒരു ചികിത്സയില്ല’, എന്നായിരുന്നു തരൂരിന്റ ട്വീറ്റ്.

2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതി വരെ രാജ്യത്തിന്റെ ജിഡിപിയില്‍ വന്നിരിക്കുന്ന തളര്‍ച്ചയാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. 2017- 18 ല്‍ താടി കുറവായിരുന്നപ്പോള്‍ ജിഡിപി 8.1 ശതമാനമായിരുന്നു. പിന്നീടങ്ങോട്ട് താടി കൂടുകയും ജിഡിപി താഴുകയും ചെയ്തു. 2019-20 രണ്ടാം പകുതിയായപ്പോഴേക്കും മോദിയുടെ താടി കൂടുകയും ജിഡിപി നേരെ 4.5 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തുവെന്നും തരൂര്‍ തന്റെ ട്വീറ്റീല്‍ വ്യക്തമാക്കിയിരുന്നു.