Top

‘ലോകം പുറന്തള്ളിയ സിദ്ധാന്തം മാർക്സിസം, ദരിദ്രരെയും പുറന്തള്ളപ്പെട്ടവരേയും സംരക്ഷിക്കാൻ ന്യായ് പദ്ധതി’,ശശി തരൂർ എം പി

ആളുകൾക്ക് സമ്പാദിക്കാനും അഭിവൃദ്ധി നേടാനും എല്ലാ സ്വാതന്ത്ര്യവും ഉള്ളത് പോലെ തന്നെ രാഷ്ട്രത്തിന്റെ വരുമാനം ദരിദ്രർക്കും പുറന്തള്ളപ്പെട്ടവർക്കും നൽകണമെന്നാണ് കോൺഗ്രസ്സ് വിശ്വസിക്കുന്നത്.’

4 April 2021 6:28 AM GMT

‘ലോകം പുറന്തള്ളിയ സിദ്ധാന്തം മാർക്സിസം, ദരിദ്രരെയും പുറന്തള്ളപ്പെട്ടവരേയും സംരക്ഷിക്കാൻ ന്യായ് പദ്ധതി’,ശശി തരൂർ എം പി
X

മാർക്സിസം എന്ന സിദ്ധാന്തം കാലഹരണപ്പെട്ടെന്നും ലോകം അത് പുറന്തള്ളിയതാണെന്നും ശശി തരൂർ എം പി. ഇന്ന് ചൈന മാത്രമാണ് കമ്മ്യൂണിസ്റ്റ് രാജ്യമെന്ന് സ്വയം അവകാശപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ തരൂർ . മാർക്സിസം തൊഴിലാളിവർഗത്തിന്റെ സമഗ്രാധിപത്യത്തെക്കുറിച്ചു സംസാരിക്കുമ്പോൾ കോൺഗ്രസ് യാതൊരുവിധ സമഗ്രാധിപത്യത്തെയും അനുകൂലിക്കുന്നില്ലെന്നും വ്യക്തമാക്കി.

‘ആളുകൾക്ക് സമ്പാദിക്കാനും അഭിവൃദ്ധി നേടാനും എല്ലാ സ്വാതന്ത്ര്യവും ഉള്ളത് പോലെ തന്നെ രാഷ്ട്രത്തിന്റെ വരുമാനം ദരിദ്രർക്കും പുറന്തള്ളപ്പെട്ടവർക്കും നൽകണമെന്നാണ് കോൺഗ്രസ്സ് വിശ്വസിക്കുന്നത്. അങ്ങനെ അവരെയും സമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണ് ന്യായ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്,’ അദ്ദേഹം വിവരിച്ചു.

അഭിപ്രായ സർവേകളിൽ തെളിയുന്ന ഫലങ്ങൾക്ക് നേർവിപരീതമാകും യഥാർത്ഥ തെരഞ്ഞെടുപ്പിൽ സംഭവിക്കുക എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇപ്പോൾ കാണാനാകുന്നത് യുഡിഎഫിന് അനുകൂല തരംഗമെന്നും പ്രചാരണങ്ങൾക്കിടെ തനിക്കത് നേരിട്ട് മനസിലാക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രചാരണ യോഗങ്ങളിൽ താൻ പങ്കെടുക്കുന്നതെന്ന് സ്ഥാനാർത്ഥികളുടെ ആവശ്യപ്രകാരമെന്ന് സൂചിപ്പിച്ച തരൂർ, പ്രകടനപത്രിക തയാറാക്കുന്നതിനുള്ള ചർച്ചയ്ക്കു നേതൃത്വം കൊടുക്കാനായതിൽ സന്തോഷമുണ്ടെന്നും സൂചിപ്പിച്ചു. പാർട്ടിയും ജനവും എൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റവും നന്നായി ചെയ്യാനാണ് ശ്രമിക്കുന്നത്, മനോരമ ഓൺലൈന്റെ ഇംഗ്ലിഷ് പതിപ്പായ ഓൺമനോരമക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Next Story