Top

ആര്യയ്ക്ക് ആശംസകളുമായി ശശി തരൂര്‍

തലസ്ഥാനഗരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരത്തെ നയിക്കാന്‍ പോകുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് സ്നേഹപൂര്‍വ്വമായ അഭിനന്ദനങ്ങള്‍ എന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. 25 വയസിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്യാ രാജേന്ദ്രന് ആശംസകളുമായി നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. ആര്യയെ ഫോണില്‍ വിളിച്ചാണ് മോഹന്‍ലാല്‍ അഭിനന്ദനങ്ങളും ആശംസയും അറിയിച്ചത്. പുതിയ […]

26 Dec 2020 4:30 AM GMT

ആര്യയ്ക്ക് ആശംസകളുമായി ശശി തരൂര്‍
X

തലസ്ഥാനഗരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരത്തെ നയിക്കാന്‍ പോകുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് സ്നേഹപൂര്‍വ്വമായ അഭിനന്ദനങ്ങള്‍ എന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. 25 വയസിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്യാ രാജേന്ദ്രന് ആശംസകളുമായി നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. ആര്യയെ ഫോണില്‍ വിളിച്ചാണ് മോഹന്‍ലാല്‍ അഭിനന്ദനങ്ങളും ആശംസയും അറിയിച്ചത്. പുതിയ തീരുമാനം മികച്ചതാവട്ടെ. തിരുവനന്തപുരത്തെ കൂടുതല്‍ ഭംഗിയായി നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു. ആര്യ കൗണ്‍സിലറായ മുടവന്‍മുകള്‍ വാര്‍ഡിലെ വോട്ടര്‍ കൂടിയാണ് മോഹന്‍ലാല്‍.

വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജന്ദ്രന്‍. തുടക്കത്തില്‍ ജമീല ശ്രീധരനെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്. നഗരത്തില്‍ യുവ മേയര്‍ വരുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്‌ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു. ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

ഇടതുപക്ഷം തന്നെയാണ് ശരിയെന്നും ശരിയേതെന്ന് മനസിലാക്കിയാണ് താന്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും ആര്യ രാജേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ഇടതാണ് ശരിയെന്ന് ചെറുപ്രായത്തില്‍ തന്നെ മനസിലാക്കിയാണ് ബാലസംഘത്തിനൊപ്പവും എസ്എഫ്ഐയ്ക്കൊപ്പവും പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും ആര്യ പറഞ്ഞു. അച്ഛന്‍ സിപിഐഎം പ്രവര്‍ത്തകനാണ്. അദ്ദേഹത്തിലൂടെയാണ് പാര്‍ട്ടിയെ അറിഞ്ഞത്. എസ്എഫ്ഐയില്‍ താന്‍ സുരക്ഷിതയാണെന്ന വിശ്വാസം അച്ഛനുണ്ടെന്നും ആര്യ പറഞ്ഞു. വിദ്യാര്‍ഥിയെന്ന നിലയില്‍ ഭരണഘാടന മൂല്യങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. 21-ാം വയസില്‍ നേടിയ പക്വതയ്ക്ക് കാരണം എസ്എഫ്ഐയും ബാലസംഘവുമാണ്. ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്. ജീവിതത്തില്‍ കരുത്ത് പകര്‍ന്നതും എസ്എഫ്ഐയും ബാലസംഘവുമാണ്. ആ സംഘടനപ്രവര്‍ത്തനം കൊണ്ടാണ് ധൈര്യപൂര്‍വ്വം തെരഞ്ഞെടുപ്പിനെ നേരിട്ടാന്‍ സാധിച്ചതെന്നും ആര്യ പറഞ്ഞു. വിദ്യാര്‍ഥിയെന്ന രീതിയിലും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന രീതിയിലും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വാസം. യുവജനങ്ങള്‍ക്ക് തൊഴില്‍ എന്നത് വലിയൊരു ലക്ഷ്യമാണ്. അവരാണ് നാടിനെ നല്ല രീതിയില്‍ നയിക്കേണ്ടത്. എല്ലാ മേഖലയിലും ജനങ്ങളെ ഒരുപോലെ കണ്ട് വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആര്യ പറഞ്ഞിരുന്നു.

രാജ്യമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ഹൈദരാബാദിലെ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോര്‍പറേഷനില്‍ ഒരു സീറ്റ് കൂടിയാതല്ലാതെ അട്ടിമറി വിജയം എന്ന സ്വപ്നം ബിജെപിക്ക് അന്യമായി. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേവലഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സ്വന്തമാക്കിയ മേല്‍ക്കെ അത് പൂര്‍ത്തിയാകുമ്പോഴും എല്‍ഡിഎഫ് കൈവിടാതെ കാത്തു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോര്‍പ്പറേഷന്‍ ഭരിച്ച ഇടതുമുന്നണി ഇത്തവണ കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ് അധികാരത്തുടര്‍ച്ച നേടിയെടുത്തത്. ആകെയുള്ള 100 ല്‍ 52 സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. 2015ല്‍ പിന്നിലേക്ക് പോയ മേഖകളിലൊക്കെ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതിന് കഴിഞ്ഞു. സിറ്റിംഗ് സീറ്റുകള്‍ ചിലത് കൈവിട്ടും അതിലേറെ പിടിച്ചെടുത്തുമാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

Next Story