‘വിവേകമുള്ള സിനിമാ പ്രേമികള്‍ തിരുവനന്തപുരത്ത്’; മുഖ്യമന്ത്രി ഐഎഫ്എഫ്‌കെ വേദിമാറ്റിയത് ദൗര്‍ഭാഗ്യകരമെന്ന് തരൂര്‍
ഐഎഫ്എഫ്‌കെ വേദി ഐഎഫ്എഫ്‌കെ വേദി മാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. വേദിമാറ്റക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് എംപി പ്രതികരിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് നിന്ന് മാറ്റരുത്. മഹത്തായ വേദി എന്നതിന് പുറമെ സൗകര്യവും പാരമ്പര്യവും തലസ്ഥാന നഗരത്തിന്റെ സവിശേഷതയാണ്. സിനിമയോട് അഭിനിവേശം കൂടുതലാണെന്നും എല്ലാറ്റിലുമുപരി വിവേകമുള്ള സിനിമാപ്രേമികള്‍ തിരുവനന്തപുരത്താണുള്ളതെന്നും തരൂര്‍ പറഞ്ഞു. ഐഎഫ്എഫ്‌കെ മസ്റ്റ് സ്റ്റേ എന്ന ഹാഷ്ടാഗോടെയാണ് കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റ്. സെനഗലീസ് ചിത്രങ്ങള്‍ക്ക് ടിക്കറ്റ് വിറ്റുതീരുകയും കിം കി […]

ഐഎഫ്എഫ്‌കെ വേദി ഐഎഫ്എഫ്‌കെ വേദി മാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. വേദിമാറ്റക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് എംപി പ്രതികരിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് നിന്ന് മാറ്റരുത്. മഹത്തായ വേദി എന്നതിന് പുറമെ സൗകര്യവും പാരമ്പര്യവും തലസ്ഥാന നഗരത്തിന്റെ സവിശേഷതയാണ്. സിനിമയോട് അഭിനിവേശം കൂടുതലാണെന്നും എല്ലാറ്റിലുമുപരി വിവേകമുള്ള സിനിമാപ്രേമികള്‍ തിരുവനന്തപുരത്താണുള്ളതെന്നും തരൂര്‍ പറഞ്ഞു. ഐഎഫ്എഫ്‌കെ മസ്റ്റ് സ്റ്റേ എന്ന ഹാഷ്ടാഗോടെയാണ് കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റ്.
സെനഗലീസ് ചിത്രങ്ങള്‍ക്ക് ടിക്കറ്റ് വിറ്റുതീരുകയും കിം കി ഡുക്കിനെ തെരുവില്‍ ജനക്കൂട്ടം വളയുകയും ചെയ്യുന്ന സ്ഥലമാണ് തിരുവനന്തപുരം.
ശശി തരൂര്‍
ഐഎഫ്എഫ്‌കെ വേദിമാറ്റത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന ട്വീറ്റ് തരൂര്‍ തന്റെ പ്രതികരണത്തോടൊപ്പം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. 2016 ഒക്ടോബറില്‍ മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും റീട്വീറ്റ് ചെയ്ത പ്രതികരണത്തിലുണ്ട്. ‘കുറക്കാലമായി തിരുവനന്തപുരത്ത് മാത്രമായിരുന്നു അവാര്‍ഡ് ദാനം’ എന്നതടക്കമുള്ള വാചകങ്ങളാണ് വിമര്‍ശകര്‍ ദുരൂഹതയാരോപിച്ച് ചൂണ്ടിക്കാണിക്കുന്നത്.

ഐഎഫ്എഫ്‌കെ 2020 അഞ്ചുവേദികളിലായി പ്രദര്‍ശിപ്പിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ എസ് ശബരിനാഥ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍ വളര്‍ത്തിയെടുത്ത ‘തിരുവനന്തപുരം’ എന്ന ബ്രാന്‍ഡിനെ ഈ തീരുമാനം തകര്‍ക്കും. ഭാവിയില്‍ ഐഎഫ്എഫ്‌കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകും. സര്‍ക്കാര്‍ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
കെ എസ് ശബരീനാഥ്
കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 25ാം പതിപ്പില്‍ അഞ്ചു വേദികളിലായി നടത്തുന്നതിനുള്ള തീരുമാനം മന്ത്രി എകെ ബാലന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങള്‍ ഫിലിം ഫെസ്റ്റിവലിന് വേദിയാകും.