Top

‘കൊവാക്‌സിന്റെ അടിയന്തിര ഉപയോഗം അപക്വവും അപകടകരവുമാണ്’; അംഗീകാരം നല്‍കരുതെന്ന് ശശി തരൂര്‍

വാക്‌സിന്‍ ഇതുവരെയും മുന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അത്ത രമൊരു വാക്‌സിന് അംഗീകാരം നല്‍കുന്നത് തികച്ചും അപക്വവും അപകടകരവുമായ തീരുമാനമാണന്നും അദ്ദേഹം പറഞ്ഞു.

3 Jan 2021 2:18 AM GMT

‘കൊവാക്‌സിന്റെ അടിയന്തിര ഉപയോഗം  അപക്വവും അപകടകരവുമാണ്’; അംഗീകാരം നല്‍കരുതെന്ന് ശശി തരൂര്‍
X

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അംഗീകാരം നല്‍കരുതെന്ന് ശശി തരൂര്‍ എംപി. വാക്‌സിന്‍ ഇതുവരെയും മുന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അത്തരമൊരു വാക്‌സിന് അംഗീകാരം നല്‍കുന്നത് തികച്ചും അപക്വവും അപകടകരവുമായ തീരുമാനമാണന്നും അദ്ദേഹം പറഞ്ഞു.

‘കൊവാക്‌സിന്‍ ഇതുവരെയും മൂന്നാം ഘട്ട ട്രയല്‍ പൂര്‍ത്തീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത്തരം ഒരു വാക്‌സിന് നേരിട്ട് അംഗീകാരം നല്‍കുന്നത് തീര്‍ത്തും അപക്വവും അപകടകരവുമായ തീരുമാനമാണ്. ഇതില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാകണം. ട്രയലുകള്‍ പൂര്‍ത്തിയാക്കാതെ വാക്‌സിന്റെ ഉപയോഗത്തിന് അംഗീകാരം നല്‍കരുത്. ഇതിനിടയില്‍ വാക്‌സിനേഷനായി ആസ്ട്രസെനെക്കയുടെ വാക്‌സിനുപയോഗിക്കാവുന്നതാണ്’, തരൂര്‍ ട്വീറ്റ് ചെയ്തു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവീഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. വാക്‌സിന്‍ 70 ശതമാനവും ഫലപ്രദമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നതെന്നും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനെക്കയും സംയോജിച്ച് വികസിപ്പിച്ച വാക്സിനാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കൊവീഷീല്‍ഡ്. എസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് പൂര്‍ണ്ണമായും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കന്ന വാക്‌സിനാണ് കൊവാക്‌സിന്‍. രണ്ട് വാക്‌സിനുകള്‍ക്കും അനുമതി നല്‍ക്കാനായി വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് രണ്ട് വാക്‌സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച്ച രാജ്യവ്യാപകമായി കൊവിഷീല്‍ഡ് വാക്സിന്റെ ഡ്രൈ റണ്‍ ആരംഭിച്ചിരുന്നു. 700 ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. പൂര്‍ണ്ണമായും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇത് നടക്കുന്നത്. യഥാര്‍ത്ഥ വാക്സിനേഷനല്ലെന്നതൊഴിച്ചുവെച്ചാല്‍ മറ്റ് നടപടിക്രമങ്ങള്‍ വാക്സിനേഷന് സമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞിരുന്നു.

Next Story