Top

‘മലയാളി പൊളിയാ ഡാ, സീസണിലെ ആദ്യ രണ്ട് സെഞ്ച്വറികള്‍ കേളക്കരയുടെ വക’; സന്തോഷമെന്ന് ശശി തരൂര്‍

ഐപിഎല്ലിലെ പതിനാലാം സീസണില്‍ ഇതുവരെ രണ്ട് സെഞ്ച്വറികളാണ് പിറന്നിരിക്കുന്നത്, രണ്ടും മലയാളികളുടെ ബാറ്റില്‍ നിന്ന്. ആദ്യ സെഞ്ച്വറി അടിച്ചത് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണനാണ്. റോയല്‍സിന്റെ ഉദ്ഘാടന മത്സരത്തില്‍ 63 പന്ത് നേരിട്ട സഞ്ജു 119 റണ്‍സ് അടിച്ചെടുത്തു. വംഖാഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. 12 ഫോറും ഏഴു സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് പൂരം. രണ്ടാം സെഞ്ച്വറി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്വന്തം ദേവ്ദത്ത് പടിക്കലിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്. 52 പന്തുകളില്‍ 101 റണ്‍സാണ് […]

23 April 2021 5:43 AM GMT

‘മലയാളി പൊളിയാ ഡാ, സീസണിലെ ആദ്യ രണ്ട് സെഞ്ച്വറികള്‍ കേളക്കരയുടെ വക’; സന്തോഷമെന്ന് ശശി തരൂര്‍
X

ഐപിഎല്ലിലെ പതിനാലാം സീസണില്‍ ഇതുവരെ രണ്ട് സെഞ്ച്വറികളാണ് പിറന്നിരിക്കുന്നത്, രണ്ടും മലയാളികളുടെ ബാറ്റില്‍ നിന്ന്. ആദ്യ സെഞ്ച്വറി അടിച്ചത് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണനാണ്. റോയല്‍സിന്റെ ഉദ്ഘാടന മത്സരത്തില്‍ 63 പന്ത് നേരിട്ട സഞ്ജു 119 റണ്‍സ് അടിച്ചെടുത്തു. വംഖാഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. 12 ഫോറും ഏഴു സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് പൂരം.

രണ്ടാം സെഞ്ച്വറി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്വന്തം ദേവ്ദത്ത് പടിക്കലിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്. 52 പന്തുകളില്‍ 101 റണ്‍സാണ് പടിക്കലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 6 സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മനോഹരമായ ഇന്നിംഗ്‌സ്. രാജസ്ഥാനെതിരെയാണ് പടിക്കല്‍ തിളങ്ങിയതെന്നത് മറ്റൊരു പ്രത്യേകതയാണ്. കൊവിഡ് മുക്തനായ ശേഷം തിരികെയെത്തിയ പടിക്കല്‍ ആദ്യ മത്സരങ്ങളില്‍ വലിയ ഇന്നിംഗ്‌സുകളൊന്നും പടുത്തുയര്‍ത്തിയിരുന്നില്ല.

അതേസമയം സഞ്ജുവിന്റെയും പടിക്കലിന്റെയും സെഞ്ച്വറിയില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും രംഗത്തുവന്നു.

‘ഈ വര്‍ഷത്തെ ഐപിഎലില്‍ ഇതുവരെ പിറന്ന രണ്ടു സെഞ്ചുറികളും മലയാളികളുടേതാണെത്തത് വിസ്മയകരമാണ്. ക്രിക്കറ്റില്‍ ഏറെക്കാലം കേരളം അവഗണിക്കപ്പെട്ടുവെന്നത് നാം ഓര്‍ക്കണം. ഈ സീസണില്‍ ഐപിഎലില്‍ സെഞ്ചുറി പിന്നിടുന്ന രണ്ടാമത്തെ മാത്രം താരമായി സഞ്ജു സാംസണിനൊപ്പം മാറിയ ദേവ്ദത്ത് പടിക്കലിന് അഭിനന്ദനങ്ങള്‍’

ശശി തരൂര്‍
Next Story

Popular Stories