‘എന്റെ ഓസി ചേട്ടന്‍’; ഓര്‍മ്മകള്‍ പങ്കുവെച്ച് ശശി തരൂര്‍
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ 77ാം പിറന്നാളായിരുന്നു ശനിയാഴ്ച. പിറന്നാളിനോടനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയില്‍ ഉമ്മന്‍ ചാണ്ടിയോടൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഉമ്മന്‍ ചാണ്ടിയെ ഓസി ചേട്ടന്‍ എന്ന് വിശേഷിപ്പിച്ചാണ് തരൂര്‍ സംസാരം ആരംഭിച്ചത്. ഉമ്മന്‍ ചാണ്ടിയോടുത്ത് പ്രവര്‍ത്തിച്ച അനുഭവങ്ങളും സംഭവങ്ങളും തരൂര്‍ പങ്കുവെച്ചു. ‘ഓസി ചേട്ടന്റെ പിറന്നാളിന്ന്. ഹാപ്പി ബെര്‍ത്ത് ഡേ എന്ന് എല്ലാവരും ചേര്‍ന്ന് പാടണം. പക്ഷേ, നമുക്കെല്ലാവര്‍ക്കുമറിയാം, കഴിഞ്ഞ മാസമാണ് […]

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ 77ാം പിറന്നാളായിരുന്നു ശനിയാഴ്ച. പിറന്നാളിനോടനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയില്‍ ഉമ്മന്‍ ചാണ്ടിയോടൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഉമ്മന്‍ ചാണ്ടിയെ ഓസി ചേട്ടന്‍ എന്ന് വിശേഷിപ്പിച്ചാണ് തരൂര്‍ സംസാരം ആരംഭിച്ചത്.
ഉമ്മന്‍ ചാണ്ടിയോടുത്ത് പ്രവര്‍ത്തിച്ച അനുഭവങ്ങളും സംഭവങ്ങളും തരൂര്‍ പങ്കുവെച്ചു. ‘ഓസി ചേട്ടന്റെ പിറന്നാളിന്ന്. ഹാപ്പി ബെര്‍ത്ത് ഡേ എന്ന് എല്ലാവരും ചേര്‍ന്ന് പാടണം. പക്ഷേ, നമുക്കെല്ലാവര്‍ക്കുമറിയാം, കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികാഘോഷം നടത്തിയത്. ഒരിക്കല്‍ പോലും തോല്‍ക്കാതെ അമ്പത് വര്‍ഷം സ്ഥിരമായി ഒരു മണ്ഡലത്തിന്റെ പ്രതിനിധിയായിനിന്ന് ജയിച്ച ഇന്ത്യയില്‍ ആകെയൊരു നേതാവേ ഉള്ളു. അത് നമ്മുടെ ഓസി ചേട്ടനാണ്. അദ്ദേഹത്തിന്റെ ജീവന്‍ ജനസേവനത്തിന്റെതാണ് എന്ന് നമ്മള്‍ ഓര്‍മ്മിക്കണം’, തരൂര്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു തരൂരിന്റെ സംസാരം. ജനസമ്പര്‍ക്കപരിപാടിയും കണ്ണൂര്‍ വിമാനത്താവളവും കൊച്ചിമെട്രോയുമെല്ലാം തരൂര്‍ വിവരിച്ചു.
വിവിധ രാജ്യങ്ങളിലെ മുപ്പതോളം മലയാളി സംഘടനകളാണ് ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിച്ചത്.