Top

’50 ഇംഗ്ലീഷ് വാക്ക് പഠിച്ചാല്‍ എന്നേപ്പോലാകില്ല’; ഓണ്‍ലൈന്‍ കോച്ചിങ്ങ് സെന്ററിനെ ട്രോളി ശശി തരൂര്‍

ഫേസ്ബുക്കിലും ട്വിറ്ററിലുമായി ഇന്നലെ വൈറലായ കോച്ചിംഗ് സെന്ററിന്റെ പരസ്യവാചകത്തിലായിരുന്നു ശശി തരൂരിനെപ്പോലെയാകാന്‍ 50 വാക്കുകള്‍ പഠിക്കൂ എന്നു പറയുന്നത്. എന്നാല്‍ തന്നെപ്പോലെയാകാന്‍ ആ 50 വാക്കുകള്‍ പഠിച്ചാല്‍ മതിയാകില്ലെന്ന് മറുപടിയുമായി ശശി തരൂരെത്തി.

17 Oct 2020 7:46 AM GMT

’50 ഇംഗ്ലീഷ് വാക്ക് പഠിച്ചാല്‍ എന്നേപ്പോലാകില്ല’; ഓണ്‍ലൈന്‍ കോച്ചിങ്ങ് സെന്ററിനെ ട്രോളി ശശി തരൂര്‍
X

ശശി തരൂരിനെപ്പോലെയാകാന്‍ 50 ഇംഗ്ലിഷ് വാക്കുകള്‍ പഠിച്ചാല്‍ മതിയെന്ന വാഗ്ദാനവുമായെത്തിയ ഓണ്‍ലൈന്‍ കോച്ചിംഗ് സെന്ററിനെ ട്രോളി ശശി തരൂര്‍ എം പി. ഫേസ്ബുക്കിലും ട്വിറ്ററിലുമായി കഴിഞ്ഞദിവസം വൈറലായ കോച്ചിംഗ് സെന്ററിന്റെ പരസ്യവാചകത്തിലായിരുന്നു ശശി തരൂരിനെപ്പോലെയാകാന്‍ 50 വാക്കുകള്‍ പഠിക്കൂ എന്നു പറയുന്നത്. എന്നാല്‍ തന്നെപ്പോലെയാകാന്‍ ആ 50 വാക്കുകള്‍ പഠിച്ചാല്‍ മതിയാകില്ലെന്ന് മറുപടിയുമായി ശശി തരൂരെത്തി. ശശി തരൂരിന്റെ ഇംഗ്ലിഷ് വൈദഗ്ദ്യം പരസ്യത്തിലുമെത്തി തുടങ്ങി എന്ന തലവാചകത്തോടെ ട്വിറ്ററിലൊരാള്‍ പങ്കുവച്ച കോച്ചിംഗ് സെന്ററിന്റെ പരസ്യ പോസ്റ്ററിന് മറുപടിയായി ആയിരുന്നു ശശി തരൂരിന്റെ ട്രോള്.

50 വാക്കുകള്‍ മാത്രം പഠിച്ച് ആര്‍ക്കും ശശി തരൂരാകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല’, തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Mujhe nahin lag raha hain ki 50 shabdon se Shashi Tharoor banega.

Shashi Tharoor द्वारा इस दिन पोस्ट की गई शुक्रवार, 16 अक्तूबर 2020

ശശി തരൂരിന്റെ കടുകട്ടി ഇംഗ്ലിഷ് പ്രയോഗങ്ങള്‍ മുന്‍പും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കുകളും പ്രയോഗങ്ങളുമൊക്കെ അദ്ദേഹത്തിലൂടെയാണ് പലരും ആദ്യമായി കേട്ടത്.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള എം പിയുടെ പല പ്രയോഗങ്ങളും നെറ്റിസണ്‍സിനെ നിഘണ്ടു തിരയുന്നതിലേക്കെത്തിച്ചിരുന്നു. തരൂറിന്റെ ‘ഫറാഗോ’, ‘റോഡോമോണ്ടേഡ്’, ‘ഫ്‌ലോക്കിനൗസിനിഹിലിപിലിഫിക്കേഷന്‍’ തുടങ്ങി പല പ്രയോഗങ്ങളും ഇത്തരത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലണ്ടനില്‍ ജനിച്ച തരൂര്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവ്‌ഴ്‌സിറ്റിയടക്കം വിദേശത്തും ഇന്ത്യയിലുമായുള്ള പ്രമുഖ വിദ്യാലയങ്ങളിലും കലാലയങ്ങളിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

Next Story