Top

കൊവിഡ് സാഹചര്യത്തില്‍ റെസിഡെന്‍ഷ്യല്‍ ലീസ് നാലില്‍ നിന്ന് രണ്ട് ശതമാനമാക്കി ഷാര്‍ജ മുനിലിപ്പാലിറ്റി

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഷാര്‍ജയിലെ റെസിഡെന്‍ഷ്യല്‍ ലീസ് കരാര്‍ നാല് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

18 Nov 2020 12:53 AM GMT

കൊവിഡ് സാഹചര്യത്തില്‍ റെസിഡെന്‍ഷ്യല്‍ ലീസ് നാലില്‍ നിന്ന് രണ്ട് ശതമാനമാക്കി ഷാര്‍ജ മുനിലിപ്പാലിറ്റി
X

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഷാര്‍ജയിലെ റെസിഡെന്‍ഷ്യല്‍ ലീസ് കരാര്‍ നാല് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി വ്യക്തമാക്കി. 2021 മാര്‍ച്ച് 31 വരെയാണ് ഇളവെന്നും അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ഭരമാധികാരിയായ ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസിമിയാണ് തീരുമാനം ശരിവെച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൊവിഡ് സാഹചര്യത്തില്‍ ഷാര്‍ജ സര്‍ക്കാരിന്റെ രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് വ്യക്തികളെയും സ്വകാര്യ, ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്കും സഹായകമായ പുതിയ പാക്കേജ്. ഷാര്‍ജ ഭരണാധികാരിയുടെ രണ്ടാം പക്കേജിനെ പ്രശംസിച്ച് കൊണ്ട് ഷാര്‍ജ മുനിസിറ്റിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ താബിത്ത് അല്‍ താരിഫ് രംഗത്തെത്തിയിരുന്നു. ഈ പുതിയ പാക്കേജ് ഒട്ടേറെ പേര്‍ക്ക് ആശ്വാസമായിരിക്കുമെന്നും ഇത്‌ അവിടുള്ളവരുടെ ജീവിതാവസ്ഥയ്ക്ക് തന്നെ മുതല്‍ക്കൂട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഒന്നാം തിയതി മുതല്‍ അടുത്ത വര്‍ഷം രണ്ടാം തിയതി വരെയാണ്‌ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ ലീസ് നാലില്‍ നിന്നും രണ്ടായി കുറച്ചിരിക്കുന്നത്.

Next Story