ശരത് യാദവിന്റെ മകള്‍ കോണ്‍ഗ്രസിലേക്ക്; നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശരത് യാദവ്
ദില്ലി: ലോക്താന്ത്രിക് ജനതാദള്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവിന്റെ മകള്‍ സുഭാഷിണി രാജ് റാവു കോണ്‍ഗ്രസിലേക്ക്. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കും. നേരത്തെ ആര്‍ജെഡിയുമായി സഹകരിച്ച് മുന്നോട്ട് പോയിരുന്ന ശരത് യാദവ് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 51 സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മകള്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ആകെ 243 സീറ്റില്‍ ആര്‍ജെഡി 144 സീറ്റുകളും കോണ്‍ഗ്രസ് 70 സീറ്റുകളും ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളും മത്സരത്തിനായി പങ്കിട്ടെടുത്തു. […]

ദില്ലി: ലോക്താന്ത്രിക് ജനതാദള്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവിന്റെ മകള്‍ സുഭാഷിണി രാജ് റാവു കോണ്‍ഗ്രസിലേക്ക്. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കും.
നേരത്തെ ആര്‍ജെഡിയുമായി സഹകരിച്ച് മുന്നോട്ട് പോയിരുന്ന ശരത് യാദവ് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 51 സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മകള്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.
ആകെ 243 സീറ്റില്‍ ആര്‍ജെഡി 144 സീറ്റുകളും കോണ്‍ഗ്രസ് 70 സീറ്റുകളും ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളും മത്സരത്തിനായി പങ്കിട്ടെടുത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും.
ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
- TAGS:
- CONGRESS
- Sharad Yadav