Top

മൂന്നാംമുന്നണി നീക്കം തള്ളി പവാര്‍ ; ഇന്ന് നടക്കുന്നത് രാഷ്ട്രീയ സാംസ്‌ക്കാരിക നേതാക്കളുടെ യോഗം മാത്രം

മൂന്നാംമുന്നണി നീക്കം പൂര്‍ണ്ണമായും തള്ളി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍. ശരത് പവാറിന്റെ ഡല്‍ഹി വസതിയില്‍ ഇന്ന് നടക്കുന്ന യോഗം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യം പുറത്തുവരുന്നത്. ശരത് പവാറിന്റെ വസതിയില്‍ നടക്കുക രാഷ്ട്രീനേതാക്കള്‍ക്കും ബുദ്ധിജീവികള്‍ക്കും സമാകാലീന രാഷ്ട്രീയ അവലോകനത്തിനുള്ള വേദിമാത്രമാണെന്നാണ് മൂന്നാം മുന്നണി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പവാര്‍ വ്യക്തമാക്കിയത്. നേരത്തെ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ബിജെപിയ്‌ക്കെതിരെ മൂന്നാം മുന്നണി നീക്കം പരാജയപ്പെട്ട പദ്ധതിയാണെന്ന് വിലയിരുത്തിയിരുന്നു. അതേസമയം […]

22 Jun 2021 2:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്നാംമുന്നണി നീക്കം തള്ളി പവാര്‍ ; ഇന്ന് നടക്കുന്നത് രാഷ്ട്രീയ സാംസ്‌ക്കാരിക നേതാക്കളുടെ യോഗം മാത്രം
X

മൂന്നാംമുന്നണി നീക്കം പൂര്‍ണ്ണമായും തള്ളി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍. ശരത് പവാറിന്റെ ഡല്‍ഹി വസതിയില്‍ ഇന്ന് നടക്കുന്ന യോഗം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യം പുറത്തുവരുന്നത്. ശരത് പവാറിന്റെ വസതിയില്‍ നടക്കുക രാഷ്ട്രീനേതാക്കള്‍ക്കും ബുദ്ധിജീവികള്‍ക്കും സമാകാലീന രാഷ്ട്രീയ അവലോകനത്തിനുള്ള വേദിമാത്രമാണെന്നാണ് മൂന്നാം മുന്നണി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പവാര്‍ വ്യക്തമാക്കിയത്.

നേരത്തെ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ബിജെപിയ്‌ക്കെതിരെ മൂന്നാം മുന്നണി നീക്കം പരാജയപ്പെട്ട പദ്ധതിയാണെന്ന് വിലയിരുത്തിയിരുന്നു. അതേസമയം ബി ജെ പി വിട്ട് ഈയടുത്ത് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ രൂപം കൊടുത്ത രാഷ്ട്രമഞ്ചിന്റെ യോഗത്തിനാണ് പവാറിന്റെ വസതി വേദിയാകുകയെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി മോദിയുടേയും ബിജെപിയുടേയും കടുത്ത വിമര്‍ശകനായ യശ്വന്ത് സിന്‍ഹ 2018ലാണ് ഇത്തരം ഒരു വേദിക്ക് രൂപം നല്കുന്നത്.

രാഷ്ട്രീയ നേതാക്കളെ കൂടാതെ വിവിധ ബൗദ്ധിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമാന ചിന്താഗതിക്കാരേയും രാഷ്ട്രമഞ്ചിന്റെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം ശിവസേനയെ യോഗത്തിന് ക്ഷണിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് സജ്ജയ് റൗത്ത് വ്യക്തമാക്കി. ശിവസേന, സമാജ്‌വാദി പാര്‍ട്ടി, തെലുഗുദേശം പാര്‍ട്ടി, ബി എസ് പി എന്നീ ബിജെപി ഇതര രാഷ്ട്രീയ കക്ഷികളൊന്നും തന്നെ ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടില്ല. പക്ഷേ ഇതൊരു പ്രതിപക്ഷ കൂട്ടായ്മയുടെ തുടക്കമാവാമെന്ന് ശിവസേന വക്താവ് സജ്ജയ് റൗത്ത് അഭിപ്രായപ്പെട്ടു.

അതേസമയം മുതിര്‍ന്ന അഭിഭാഷകന്‍ കെ ടി എസ് തുളസി, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി, ഗാനരചയിതാവ് ജാവേദ് അക്തര്‍, ചലച്ചിത്ര സംവിധായകന്‍ പ്രിതീഷ് നാന്ദി, മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോള്‍സാലവസ്, മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, അശുതോഷ് എന്നിവരേയും കൂട്ടായ്മയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ശരത് പവാറുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്നാണ് പവാര്‍ ഡല്‍ഹിയിലെ വസതിയില്‍ രാഷ്ട്രമഞ്ച് യോഗം വിളിച്ചുചേര്‍ക്കുന്നത്.

Next Story