Top

എംഎല്‍എ ഓഫീസ് ഒരു ദിനം ഒരു പഞ്ചായത്തില്‍; ഷാനിമോള്‍ ഉസ്മാന്റെ പുതിയ ജനാധിപത്യ പരീക്ഷണം ഇങ്ങനെ

ആലപ്പുഴ: മഹാമാരിയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കാന്‍ എംഎല്‍എ ഓഫീസ് ഒരു ദിനം ഒരു പഞ്ചായത്തില്‍ എന്ന പരിപാടി ആരംഭിച്ച് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. പരിപാടിയുടെ ഭാഗമായി തുറവൂര്‍ പാട്ടുകുളങ്ങരയിലെ ഷാനിമോള്‍ ഉസ്മാന്റെ ഓഫീസ് ചൊവ്വാഴ്ച അരൂക്കൂറ്റി പഞ്ചായത്ത് വടുതല ജമാഅത്ത് സ്‌കൂളില്‍ പ്രവര്‍ത്തിച്ചു. തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഓഫീസ് പ്രവര്‍ത്തിച്ചത്. 255ല്‍പ്പരം ആളുകള്‍ ചികിത്സ സഹായം, ബിപിഎല്‍ കാര്‍ഡ്, ഭവന നിര്‍മ്മാണ സഹായം, റോഡുകള്‍, നടപ്പാതകള്‍ തുടങ്ങിയ ആവശ്യങ്ങളുമായി […]

30 Sep 2020 11:51 AM GMT

എംഎല്‍എ ഓഫീസ് ഒരു ദിനം ഒരു പഞ്ചായത്തില്‍; ഷാനിമോള്‍ ഉസ്മാന്റെ പുതിയ ജനാധിപത്യ പരീക്ഷണം ഇങ്ങനെ
X

ആലപ്പുഴ: മഹാമാരിയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കാന്‍ എംഎല്‍എ ഓഫീസ് ഒരു ദിനം ഒരു പഞ്ചായത്തില്‍ എന്ന പരിപാടി ആരംഭിച്ച് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. പരിപാടിയുടെ ഭാഗമായി തുറവൂര്‍ പാട്ടുകുളങ്ങരയിലെ ഷാനിമോള്‍ ഉസ്മാന്റെ ഓഫീസ് ചൊവ്വാഴ്ച അരൂക്കൂറ്റി പഞ്ചായത്ത് വടുതല ജമാഅത്ത് സ്‌കൂളില്‍ പ്രവര്‍ത്തിച്ചു.

തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഓഫീസ് പ്രവര്‍ത്തിച്ചത്.

255ല്‍പ്പരം ആളുകള്‍ ചികിത്സ സഹായം, ബിപിഎല്‍ കാര്‍ഡ്, ഭവന നിര്‍മ്മാണ സഹായം, റോഡുകള്‍, നടപ്പാതകള്‍ തുടങ്ങിയ ആവശ്യങ്ങളുമായി ഓഫീസില്‍ എത്തി. വിവിധ ആവശ്യങ്ങള്‍ക്ക് നല്‍കേണ്ട സാക്ഷ്യപത്രങ്ങളും കത്തുകളും നേരിട്ട് നല്‍കിയും ഓഫീസുകളിലെ മേലധികാരികളെ നേരിട്ട് ബന്ധപ്പെട്ടും പരാതികള്‍ തീര്‍പ്പാക്കി.

ഇനിയുള്ള ദിവസങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മറ്റ് പഞ്ചായത്തുകളിലും ഓരോ ദിവസം ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ പറഞ്ഞു.

Next Story