‘അഭിസാരിക’ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിയെ തള്ളി ഷാനിമോള്‍ ഉസ്മാന്‍; ‘ അംഗീകരിക്കാന്‍ കഴിയില്ല’
കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ. പരാമര്‍ശം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.കോണ്‍ഗ്രസ് വഞ്ചനാദിനാചരണപ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ നിര്‍വ്യാജം ഖേദം പ്രകടിപ്പക്കുന്നതായി മുല്ലപ്പള്ളി അറിയിച്ചു. ‘ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെ.എന്നെ ബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞു […]

കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ. പരാമര്‍ശം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു.
അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് വഞ്ചനാദിനാചരണപ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ നിര്‍വ്യാജം ഖേദം പ്രകടിപ്പക്കുന്നതായി മുല്ലപ്പള്ളി അറിയിച്ചു.
‘ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെ.എന്നെ ബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യു ഡി എഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയും. പെണ്ണിനെ ഇറക്കി നാണം കെട്ട കളിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’ എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ശിവശങ്കര്‍ കാറ്റാടിപ്പാടത്ത് കോടികളുടെ കോടികളുടെ പണമിറക്കിയത് ആരാണെന്ന് അന്വേഷിക്കണമെന്നും ജനങ്ങളെ വഞ്ചിച്ചവരാണ് ഇടത് സര്‍ക്കാര്‍. ശതകോടീശ്വരന്മാരുമായാണ് മുഖ്യമന്ത്രിയുടെ ബന്ധം. ബിനീഷ് കോടിയേരിയുടെ ഇടപെടലുകളെല്ലാം കോടിയേരി കൂടി അറിഞ്ഞുകൊണ്ടായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.