Top

മാപ്പ് പറഞ്ഞത് ഉന്നത നേതാവെന്ന നിലയില്‍, ഒരു നിലപാടില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍

മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്നു വിളിച്ച കെ സുധാകരനെതിരെ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ. ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിലാണ് മാപ്പ് പറഞ്ഞതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഉചിതമതാണെന്ന് തോന്നിയതിനാലാണ് മാപ്പ് പറഞ്ഞത്. ഇതു സംബന്ധിച്ച വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. നേരത്തെ സുധാകരനെ വിമര്‍ശിച്ചതില്‍ ഷാനിമോള്‍ ഉസ്മാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സുധാകരനോട് ഫോണില്‍ പോലും സംസാരിക്കാതെ പ്രതികരിച്ചത് എന്റെ പിഴവാണെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കിലൂടെ […]

11 Feb 2021 11:31 PM GMT

മാപ്പ് പറഞ്ഞത് ഉന്നത നേതാവെന്ന നിലയില്‍,  ഒരു നിലപാടില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍
X

മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്നു വിളിച്ച കെ സുധാകരനെതിരെ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ. ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിലാണ് മാപ്പ് പറഞ്ഞതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഉചിതമതാണെന്ന് തോന്നിയതിനാലാണ് മാപ്പ് പറഞ്ഞത്. ഇതു സംബന്ധിച്ച വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

നേരത്തെ സുധാകരനെ വിമര്‍ശിച്ചതില്‍ ഷാനിമോള്‍ ഉസ്മാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സുധാകരനോട് ഫോണില്‍ പോലും സംസാരിക്കാതെ പ്രതികരിച്ചത് എന്റെ പിഴവാണെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

പിണറായി വിജയനെ അധിക്ഷേപിച്ച സംഭവത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോട് യാതൊരു തരത്തിലും യോജിക്കാനാവില്ലെന്നും എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും തനിക്ക് ഇത് തന്നെയാണ് പറയാനുള്ളതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞിരുന്നു.

തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു.

Next Story