‘നരണിപ്പുഴ ഷാനവാസ് പുരസ്‌കാരം’; ഷാനവാസിന്റെ സ്മരണയില്‍ ഫ്രൈഡേ ഫിലിം ഹൗസ്

അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്റെ സ്മരണയില്‍ പുരസ്‌കാരം ആരംഭിച്ച് ഫ്രൈഡേ ഫിലിം ഹൗസ്. എല്ലാ വര്‍ഷവും ഷാനവാസിന്റെ ഓര്‍മ്മ ദിനത്തില്‍ പുരസ്‌കാര ചടങ്ങ് നടക്കും. മികച്ച സംവിധായകരെ തിരഞ്ഞെടുക്കുന്നതിനാണ് പുരസ്‌കാരം ആരംഭിച്ചിരിക്കുന്നത്. നടനും, നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അഞ്ച് മിനിറ്റ് ദൈര്‍ഖ്യമുള്ള ഷോര്‍ട്ട് ഫിലിമാണ് പുരസ്‌കാരത്തിന്റെ ഭാഗമാകാന്‍ അയച്ചു കൊടുക്കേണ്ടത്. തിരഞ്ഞെടുത്ത മികച്ച ഷോട്ട് ഫിലിമുകള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും. മികച്ച ഷോട്ട് ഫിലിമിന്റെ സംവിധായകന് വര്‍ഷാവസാനം പുരസ്‌കാരം ലഭിക്കും. കൂടാതെ വിജയിക്ക് ഫ്രൈഡേ ഫിലിം ഹൗസിന് നിര്‍മ്മിക്കുന്നതിന് വേണ്ടി സിനിമയുടെ സ്‌ക്രിപ്പിറ്റ് നല്‍കാനുള്ള അവസരവും ലഭിക്കും.

Friday film house institutes ..”naranipuzha Shanawas “ award on his remembering day .

Posted by Vijay Babu on Sunday, 7 February 2021

ഷാനവാസിന്റെ സ്മരണയില്‍ ഇന്ന് വിജയ് ബാബുവും ഷാനവാസിന്റെ ചില സുഹൃത്തുക്കളും ഐഎംഎ ഹൗസില്‍ കൂടിച്ചേരല്‍ നടത്തി. പരിപാടിയില്‍ ഷാനവാസിന്റെ ഭാര്യ അസു ഷാനവാസും പങ്കെടുത്തിരുന്നു. ഷാനവാസിന്റെ ആദ്യ സ്‌ക്രിപ്പ്റ്റായ സല്‍മ ഭാര്യയില്‍ നിന്നും വിജയ് ബാബു ഏറ്റുവാങ്ങി. സല്‍മ സിനിമയാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും, അതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം ഷാനവാസിന്റെ കുടുംബത്തിനുള്ളതാണെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

Few of us who are close to Shanawas met at IMA today for a function organised by me along with his friends . Shanawas…

Posted by Vijay Babu on Sunday, 7 February 2021

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഷാനവാസിന്റെ അപ്രതീക്ഷിത മരണം. ഹൃദയാഘാദത്തെ തുടര്‍ന്ന് ആശുപത്രിയിലായ ഷാനവാസ് രണ്ട് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. കൂടുതല്‍ ചികിത്സക്കായി ഷാനവാസിനെ കൊയമ്പത്തൂരില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു. ഷാനവാസ് സംവിധാനം ചെയ്ത 2015ലെ ‘കരി’ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘കരി’ ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു

Covid 19 updates

Latest News