Top

‘ഞാന്‍ കമ്മ്യൂണിസ്റ്റാണ്’; ഇടവേളബാബുവിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ഷമ്മി തിലകന്‍; ‘കുത്തിത്തിരിപ്പുകാരന്‍, അമ്മയിലെ ‘പ്രതി’പക്ഷ നേതാവ്, അടുപ്പിലും ആകാം’

നടന്‍ ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. താന്‍ പണ്ടേ കോണ്‍ഗ്രസുകാരനാണ്, കെഎസ്.യു സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന പറഞ്ഞതിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഷമ്മി തിലകന്റെ വിമര്‍ശനം. ഷമ്മി തിലകന്‍ പറയുന്നു: ”ഞാന്‍ കമ്മ്യൂണിസ്റ്റാണ്.. എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതിപക്ഷനേതാവ്.. ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് […]

19 Feb 2021 9:14 AM GMT

‘ഞാന്‍ കമ്മ്യൂണിസ്റ്റാണ്’; ഇടവേളബാബുവിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ഷമ്മി തിലകന്‍; ‘കുത്തിത്തിരിപ്പുകാരന്‍, അമ്മയിലെ ‘പ്രതി’പക്ഷ നേതാവ്, അടുപ്പിലും ആകാം’
X

നടന്‍ ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. താന്‍ പണ്ടേ കോണ്‍ഗ്രസുകാരനാണ്, കെഎസ്.യു സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന പറഞ്ഞതിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഷമ്മി തിലകന്റെ വിമര്‍ശനം.

ഷമ്മി തിലകന്‍ പറയുന്നു: ”ഞാന്‍ കമ്മ്യൂണിസ്റ്റാണ്.. എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതിപക്ഷനേതാവ്.. ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?”

#ഞാൻ_കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ…

Posted by Shammy Thilakan on Friday, February 19, 2021

കഴിഞ്ഞദിവസമാണ് ഇടവേള ബാബു കോണ്‍ഗ്രസ് വേദിയിലെത്തിയത്. താന്‍ കോണ്‍ഗ്രസിലേക്കെന്ന് പ്രത്യേകം പറയേണ്ടതില്ലെന്നും പണ്ടേ കോണ്‍ഗ്രസുകാരനാണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കാണുന്നത്. പഠിക്കുന്ന കാലത്ത് കെഎസ്‌യു സ്ഥാനാര്‍ഥിയായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ പലരും കോണ്‍ഗ്രസ് അനുഭാവികളാണ്. പലരും പറയുന്നില്ലെന്ന് മാത്രം. എന്നാല്‍, ഇനി പറയും. അതിനുള്ള അവസരമാണിത്. അതിന് വേണ്ടി കൂടിയാണ് ഈ വേദിയിലെത്തിയതെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

Next Story