Top

‘ അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍’; പാര്‍വ്വതി ആരെന്ന് ചോദ്യത്തിന് രചന നാരായണന്‍കുട്ടിക്ക് ഷമ്മി തിലകന്റെ മറുപടി

ആരാണീ പാര്‍വതി എന്ന നടി രചന നാരായണന്‍ കുട്ടിയുടെ ചോദ്യത്തിന് പിന്നാലെ പാര്‍വതിക്ക് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ആണ് പാര്‍വതിയെന്നാണ് ഷമ്മി തിലകന്‍ പറഞ്ഞിരിക്കുന്നത്. ചോദ്യം ആരാണ് പാര്‍വതി? അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ എന്നാണ് പാര്‍വതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണ് പാര്‍വതിയെന്ന രചന നാരായണന്‍ കുട്ടിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്. അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ എക്‌സിക്യുട്ടീവ് […]

11 Feb 2021 10:30 AM GMT

‘ അപ്പപ്പൊ  കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍’; പാര്‍വ്വതി ആരെന്ന് ചോദ്യത്തിന് രചന നാരായണന്‍കുട്ടിക്ക് ഷമ്മി തിലകന്റെ മറുപടി
X

ആരാണീ പാര്‍വതി എന്ന നടി രചന നാരായണന്‍ കുട്ടിയുടെ ചോദ്യത്തിന് പിന്നാലെ പാര്‍വതിക്ക് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ആണ് പാര്‍വതിയെന്നാണ് ഷമ്മി തിലകന്‍ പറഞ്ഞിരിക്കുന്നത്.

ചോദ്യം ആരാണ് പാര്‍വതി? അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ എന്നാണ് പാര്‍വതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണ് പാര്‍വതിയെന്ന രചന നാരായണന്‍ കുട്ടിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.

അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാര്‍വതി പറഞ്ഞത്. ‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്’. എന്നാണ് പാര്‍വ്വതി പറഞ്ഞത്.

ഈ വിവാദത്തില്‍ വിശദീകരണവുമായി ഫേസ്ബുക്കിലിട്ട പോസ്റ്റിലെ കമന്റിലായിരുന്നു രചനയുടെ പരാമര്‍ശം. ‘ആരാണ് ഈ പാര്‍വതി’ എന്നാണ് രചന ചോദിച്ചത്. ‘പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് നല്ല മാതൃക’യാണ് എന്ന കമന്റിനാണ് രചനയുടെ മറുപടി.

Next Story