Top

അമ്പയറോട് കയര്‍ത്ത് സ്റ്റംപ് വലിച്ചൂരിയെറിഞ്ഞ സംഭവം; ഷാക്കീബിന് മൂന്നു മത്സരങ്ങളില്‍ നിന്നു വിലക്ക്

ധാക്കാ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ അമ്പയറോടു കയര്‍ത്ത് സ്റ്റംപ് പിഴുതെറിഞ്ഞ സംഭവത്തില്‍ ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന് മൂന്നു മത്സരങ്ങളില്‍ നിന്നു വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഷാക്കീബിന്റെ അതിരുവിട്ട പെരുമാറ്റം. ഇതില്‍ താരം മാപ്പു പറഞ്ഞെങ്കിലും ക്ഷമിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തയറായില്ല. വിലക്കിനു പുറമേ അഞ്ചുലക്ഷം ടാക്ക പിഴയടക്കാനും ബോര്‍ഡ് നിര്‍ദേശിച്ചു. മുഹമ്മദന്‍സ് നായകനായ ഷാക്കീബ് രണ്ടുതവണയാണ് […]

13 Jun 2021 1:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്പയറോട് കയര്‍ത്ത് സ്റ്റംപ് വലിച്ചൂരിയെറിഞ്ഞ സംഭവം; ഷാക്കീബിന് മൂന്നു മത്സരങ്ങളില്‍ നിന്നു വിലക്ക്
X

ധാക്കാ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ അമ്പയറോടു കയര്‍ത്ത് സ്റ്റംപ് പിഴുതെറിഞ്ഞ സംഭവത്തില്‍ ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന് മൂന്നു മത്സരങ്ങളില്‍ നിന്നു വിലക്കേര്‍പ്പെടുത്തി.

കഴിഞ്ഞ ദിവസം മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഷാക്കീബിന്റെ അതിരുവിട്ട പെരുമാറ്റം. ഇതില്‍ താരം മാപ്പു പറഞ്ഞെങ്കിലും ക്ഷമിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തയറായില്ല. വിലക്കിനു പുറമേ അഞ്ചുലക്ഷം ടാക്ക പിഴയടക്കാനും ബോര്‍ഡ് നിര്‍ദേശിച്ചു.

മുഹമ്മദന്‍സ് നായകനായ ഷാക്കീബ് രണ്ടുതവണയാണ് നിലവിട്ടു പെരുമാറിയത്. അബഹാനി താരം മുഷ്ഫിക്കര്‍ റഹ്മാനെതിരേ പന്തെറിഞ്ഞ ഷാക്കീബ് എല്‍.ബി.ഡബ്ല്യുവിന് അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അമ്പയര്‍ അനുവദിച്ചില്ല. ഇതോടെ കലികയറിയ താരം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപുകള്‍ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്പയറോടു കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ അബഹാനി ഇന്നിങ്സലെ ആറാം ഓവറില്‍ മഴയെത്തി. ഇതോടെ അമ്പയര്‍മാര്‍ കളി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതനായ ഷാക്കീബ് ഓടിയെത്തി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെ മൂന്നു സ്റ്റംപുകളും പിഴുതെടുത്ത് വലിച്ചെറിയുകയും ചെയ്തു.

Next Story

Popular Stories