Top

‘സിനിമ മോഹികളായ ചെറുപ്പക്കാർ ഞാൻ ചെയ്ത തെറ്റുകൾ ആവർത്തിക്കരുത്’ ; നടി ഷക്കീല

ജീവിച്ചിരിക്കുമ്പോൾ തന്നെ തന്നെക്കുറിച്ചുള്ള ബയോപിക് റിലീസാകുന്നതിൽ സന്തോഷമുണ്ടെന്ന് നടി ഷക്കീല. ഷക്കീലയുടെ ജീവിതം ആസ്പദമാക്കി റിച്ച ചദ്ദ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ഷക്കീല എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്ര സമ്മേളനത്തിലാണ് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ താരം പങ്കുവെച്ചത്. ഡിസംബർ 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

20 Dec 2020 5:44 AM GMT
ഫിൽമി റിപ്പോർട്ടർ

‘സിനിമ മോഹികളായ ചെറുപ്പക്കാർ ഞാൻ ചെയ്ത തെറ്റുകൾ ആവർത്തിക്കരുത്’ ; നടി ഷക്കീല
X

ജീവിച്ചിരിക്കുമ്പോൾ തന്നെ തന്നെക്കുറിച്ചുള്ള ബയോപിക് റിലീസാകുന്നതിൽ സന്തോഷമുണ്ടെന്ന് നടി ഷക്കീല. ഷക്കീലയുടെ ജീവിതം ആസ്പദമാക്കി റിച്ച ചദ്ദ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ഷക്കീല എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്ര സമ്മേളനത്തിലാണ് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ താരം പങ്കുവെച്ചത്. ഡിസംബർ 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

സിനിമയുടെ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിനോടും രാജീവിനോടും ഷക്കീല നന്ദി പറഞ്ഞു. ഇവർ എന്റെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. സിനിമയിൽ അഭിനയിച്ച നടി എസ്തറിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഷക്കീല പറഞ്ഞു.

തന്നെക്കുറിച്ച് മോശമായി ഒന്നും എഴുതാത്തതിന് മാധ്യമങ്ങളോട് ഷക്കീല നന്ദി പറഞ്ഞു . “എല്ലാവർക്കും അവരുടെ ജീവിതത്തിൽ വേദനയുടെ പങ്കുണ്ട് , അതിനാൽ ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നില്ല. ഭാവിയിൽ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്ന ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ് . ഞാൻ ചെയ്ത അതേ തെറ്റുകൾ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ്. അതാണ് എന്റെ പുസ്തകത്തിലും ഞാൻ എഴുതിയിരിക്കുന്നത്. ” ഷക്കീല പറഞ്ഞു.

തന്റെ കഥ സിനിമയായി ചിത്രീകരിക്കാൻ നിർമ്മാതാക്കൾക്ക് ക്രിയേറ്റീവ് സ്വാതന്ത്ര്യം നേടിയിട്ടുണ്ടെന്നും ചിലതൊക്കെ സാങ്കൽപ്പികമാണെന്നും നടി കൂട്ടിച്ചേർത്തു. “ഞാൻ ചിത്രം കണ്ടു, സിനിമയിൽ പ്രത്യേകിച്ച് സ്ത്രീകൾക്കായി ഒരു സന്ദേശമുണ്ട്”

Next Story