Top

‘ശൈലജ ടീച്ചര്‍ അവസാന നിമിഷം കാലുമാറി’; ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി

കൊവിഡ് പ്രതിസന്ധിയില്‍ ജീവിത മാര്‍ഗത്തിനായി ബിരിയാണി വില്‍പ്പന നടത്തുമ്പോഴാണ് ട്രാന്‍സ്ജെന്‍ഡര്‍ സജ്‌ന ഷാജിക്കെതിരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടാവുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ സജ്‌ന താന്‍ നേിടുന്ന ആക്രമണത്തെ പറ്റി തുറന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ സജ്നയെ നേരിട്ട് വിളിച്ച് സഹായവും സുരക്ഷയും ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി ഇപ്പോള്‍ കാലുമാറിയെന്ന ആരോപണവുമായി സജ്‌ന രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ […]

28 Dec 2020 9:52 AM GMT

‘ശൈലജ  ടീച്ചര്‍ അവസാന നിമിഷം കാലുമാറി’; ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി
X

കൊവിഡ് പ്രതിസന്ധിയില്‍ ജീവിത മാര്‍ഗത്തിനായി ബിരിയാണി വില്‍പ്പന നടത്തുമ്പോഴാണ് ട്രാന്‍സ്ജെന്‍ഡര്‍ സജ്‌ന ഷാജിക്കെതിരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടാവുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ സജ്‌ന താന്‍ നേിടുന്ന ആക്രമണത്തെ പറ്റി തുറന്ന് പറയുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ സജ്നയെ നേരിട്ട് വിളിച്ച് സഹായവും സുരക്ഷയും ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി ഇപ്പോള്‍ കാലുമാറിയെന്ന ആരോപണവുമായി സജ്‌ന രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ ഹോട്ടലായ സജ്‌നാസ് കിച്ചണിന്റെ ഉദ്ഘാടന ദിവസമറിയിച്ചുള്ള ഫേസ്ബുക്ക് ലൈവിലായിരുന്നു സജ്‌നയുടെ ആരോപണം.

“ശൈലജ ടീച്ചര്‍ എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് തരുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അത് മാത്രമല്ല വനിത വികസന കോര്‍പ്പറേഷന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേണ്ട ധന സഹായം തരുമെന്ന് പറഞ്ഞിരുന്നു. ട്രാന്‍സ്ജന്റേഴ്‌സിന് ഒരു ലോണുണ്ടായിരുന്നു വനിത വികസ കോര്‍പ്പറേഷനില്‍. ഹോട്ടലിന്റെ എഗ്രിമെന്റ് എഴുതുമ്പോള്‍ ആ ലോണ്‍ കൂടെ പാസാവുമെന്ന് ഞാന്‍ കരുതി. കാരണം ഹോട്ടലിന്റെ എഗ്രിമെന്റ് എഴുതിയാല്‍ മാത്രം പോരല്ലോ, ബാക്കി കാര്യങ്ങളെല്ലാം നടത്തണ്ടേ. എന്നാല്‍ അവസാന നിമിഷം വിവാദത്തില്‍ നില്‍ക്കുന്നവര്‍ക്ക് ലോണ്‍ കൊടുക്കാന്‍ പാടില്ലെന്നാണ് ശൈലജ ടീച്ചര്‍ പറഞ്ഞത്. എന്താണ് വിവാദമെന്നെനിക്കറിയില്ല.” – സജ്ന ഷാജി

“ടീച്ചറിനോടാണ് ചോദ്യം. നിയമസഹായങ്ങളൊക്കെ ഒരുപാട് ലഭിക്കുന്ന ആളല്ലെ, ഒന്ന് അന്വേഷിക്കു എന്താണ് വിവാദമെന്ന്? എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിന് ശിക്ഷ അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്. വനിത വികസ കോര്‍പ്പറേഷനില്‍ അന്വേഷിച്ചപ്പോള്‍ പേര് പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പറഞ്ഞത്. അതിന് വേണ്ട അപേക്ഷയെല്ലാം കൊടുത്തിരുന്നു. ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ല. ട്രാന്‍സ്ജന്റേഴ്‌സിനുള്ള ലോണ്‍ എന്ന് പറയുന്നുണ്ടെങ്കിലും അത് അര്‍ഹതപ്പെട്ടവര്‍ക്കാണോ കിട്ടുന്നതെന്നും അന്വേഷിക്കണം. ഒത്തിരി സങ്കടമുണ്ട്. കാരണം അവസാന നിമിഷം ടീച്ചര്‍ കാലുമാറുമെന്ന് ഞാന്‍ കരുതിയില്ല. ടീച്ചറുടെ പിഎ, ജില്ല ഓഫീസര്‍ ജോഷി സര്‍ എന്നിവരെയെല്ലാം ഞാന്‍ വിളിച്ചിരുന്നു. ആരെയും കിട്ടിയില്ല. അവസാനം പലിശയ്ക്ക് പണമെടുത്താണ് എല്ലാം ചെയ്തത്.”

ആക്രമണം നേരിടുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേര്‍ സജ്‌നക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സജ്നയുടെ ബിരിയാണി വിറ്റാണ് സന്തോഷ് കീഴാറ്റൂര്‍ പിന്തുണ അറിയിച്ചത്. അതേസമയം സജ്നയ്ക്ക് ഒരു ഹോട്ടല്‍ തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. ജനുവരി 2ന് ഹോട്ടലിന്റെ ഉദ്ഘാടനം ജയസൂര്യ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്നത്തിന് കൂട്ട് നിന്ന ജയസൂര്യയോട് സജ്‌ന നന്ദിയും അറിയിച്ചിരുന്നു.

Next Story