Top

വ്യാജഡോക്ടേറ്റ് ആരോപണം നിഷേധിച്ച് ഷാഹിദ കമാല്‍; ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണം, ‘താനിപ്പോള്‍ എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി’

തന്റെ ഡോക്ട്രേറ്റ് വ്യാജമാണെന്ന പരാതിയില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാഹിദ കമാല്‍ ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണം നല്‍കി. പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ തനിക്ക് ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ ഷാഹിദ തന്റെ പങ്കാളിയുടെ മരണത്തിന് ശേഷം ഡിസ്റ്റന്‍ഡായി ബിരുദം പൂര്‍ത്തിയാക്കി, എംഎ അഡ്മിനിസ്‌ട്രേഷന്‍ പാസായി, ഇപ്പോള്‍ എംഎസ്ഡബ്യൂ വിദ്യാര്‍ത്ഥിയാണെന്നും പറയുന്നു. ഒരു വ്യക്തിയെ കുറിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ അവരോട് ചോദിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും […]

25 Jun 2021 8:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യാജഡോക്ടേറ്റ് ആരോപണം നിഷേധിച്ച് ഷാഹിദ കമാല്‍; ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണം, ‘താനിപ്പോള്‍ എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി’
X

തന്റെ ഡോക്ട്രേറ്റ് വ്യാജമാണെന്ന പരാതിയില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാഹിദ കമാല്‍ ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണം നല്‍കി. പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ തനിക്ക് ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ ഷാഹിദ തന്റെ പങ്കാളിയുടെ മരണത്തിന് ശേഷം ഡിസ്റ്റന്‍ഡായി ബിരുദം പൂര്‍ത്തിയാക്കി, എംഎ അഡ്മിനിസ്‌ട്രേഷന്‍ പാസായി, ഇപ്പോള്‍ എംഎസ്ഡബ്യൂ വിദ്യാര്‍ത്ഥിയാണെന്നും പറയുന്നു.

ഒരു വ്യക്തിയെ കുറിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ അവരോട് ചോദിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും മാധ്യമ ധര്‍മ്മത്തിന്റെ ഭാഗമായി ഉണ്ടാവണമെന്നും ഷാഹിദ അഭിപ്രായപ്പെട്ടു.

ജോസഫൈന്റെ പരാമര്‍ശം പൊതുസമൂഹം സ്വീകരിച്ചില്ലെന്ന് എ വിജയരാഘവന്‍; രാജി സന്നദ്ധത അംഗീകരിച്ചു

ഷാഹിദ കമാലിന്റെ വിശദീകരണത്തിന്റെ പൂര്‍ണരൂപം

ഏഷ്യാനെറ്റ് ചാനലില്‍ എന്നെ വ്യക്തിഹത്യ ചെയ്ത് കൊണ്ടും ദുരുദേശത്തോട് കൂടിയും എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എന്നോട് ചോദിക്കാതെ കൊടുത്ത വാര്‍ത്തയുടെ സത്യാവസ്ത പറയണം എന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ ചെയ്യുന്നത്.

ഒരു വ്യക്തിയെ കുറിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ അവരോട് ചോദിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും മാധ്യമ ധര്‍മ്മത്തിന്റെ ഭാഗമായി ഉണ്ടാവും എന്നാണ് കരുതിയത്. എന്റെ പല സുഹൃത്തുക്കളും പറഞ്ഞപ്പോഴാണ് കാര്യം അറിഞ്ഞത്. ഞാന്‍ ബികോം പാസായിട്ടില്ലെന്നും വ്യാജ ഡോക്ട്രേറ്റ് വെച്ചിട്ടില്ലെന്നുമാണ് വാര്‍ത്ത. ആദ്യമായി പറയാനുള്ളത് എന്നെപോലുള്ള ഒു പൊതുപ്രവര്‍ത്തകയ്ക്ക് വ്യാജ ഡോക്ട്രേറ്റ് വെക്കാന്‍ കഴിയുമോയെന്നത് സാമാന്യമായി ആലോചിച്ച് നോക്കാവുന്നതാണ്. 1987-90 കാലഘട്ടത്തിലാണ് ഡിഗ്രിക്ക് പഠിച്ചത്. അന്ന് കെഎസ്‌യു സംഘടനാ പ്രവര്‍ത്തനവുമായി നടക്കുകയും അതിന്റെ ഭാഗമായി സംഘടനാ രംഗത്ത് സജീവമായതിനാല്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പകുതിയില്‍വെച്ച് ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പരീക്ഷയെഴുതാത്ത ഘട്ടമുണ്ടായി. അതിന് ശേഷം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ രംഘത്ത് സജീവമായി ശേഷം വിവാഹം കഴിഞ്ഞ് കുടുംബം ആയി. അപ്പോഴും പൊതുരംഗത്ത് സജീവമായിരുന്നു.

പിന്നീട് ഭര്‍ത്താവ് കമാലുദ്ദീന്റെ മരണശേഷം ഒപ്പമുണ്ടായിരുന്നത് 16 വയസ്സുള്ള മകനും ഭര്‍തൃമാതാപിതാക്കളുമായിരുന്നു. അന്ന് കേരളത്തില്‍ കോണ്‍ഗ്രസും കേന്ദ്രത്തില്‍ യുപിഎയും അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരുവരുമാനം എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് വന്നപ്പോള്‍ ഏതെങ്കിലും ബോര്‍ഡിലോ കമ്മീഷനിലോ നിയമിക്കണമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല. പിന്നീട് പല ജോലിക്കും ശ്രമിച്ചു. എന്നാല്‍ ഡിഗ്രി ഇല്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞു, അങ്ങനെ നഷ്ടപ്പെട്ട വിദ്യാഭ്യാസം പുനഃസ്ഥാപിക്കുകയുണ്ടായി. ഡിസ്റ്റന്‍സായി ഡിഗ്രി പൂര്‍ത്തിയാക്കി എംഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പാസായി. ഇന്ന് ഇഗ്നൊവില്‍ എംഎസ്ഡബ്യൂ വിദ്യാര്‍ത്ഥി കൂടിയാണ്. ഇതൊന്നും പരിശോധിക്കാതെയാണ് വാര്‍ത്ത കൊടുത്തത്.

ഡോക്ടേറ്റിന്റെ കാര്യം പറയുകയാണെങ്കില്‍ ഷാഹിദ കമാല്‍ എന്ന് സാമൂഹിക പ്രവര്‍ത്തകയ്ക്ക് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ഡിലിറ്റ് ആണ് ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കേരളത്തില്‍ നിരവധി പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരെല്ലാം ഡോക്ടര്‍ വെച്ചിട്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്. പിന്നെ ഷാഹിദ കമാലിന് മാത്രം എന്താണ് അത് പാടില്ലാത്തതെന്ന് മനസിലാകുന്നില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.

ഷാഹിദ കമാല്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സര്‍വ്വകലാശാലയില്‍ നിന്നും തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങളില്‍ നിന്നും അവര്‍ക്ക് ബികോം മാത്രമാണ് പഠിച്ചതെന്നുമായിരുന്നു പരാതി.

ഏഷ്യാനെറ്റിന്റേത് മാധ്യമ മര്യാദയോ ?

Posted by Dr. Shahida Kamal on Friday, June 25, 2021

അതീവ ജാഗ്രത; രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 48 ഡെല്‍റ്റ പ്ലസ് കേസുകള്‍, കേരളത്തില്‍ മൂന്ന്

പരാതിക്കാരി പറയുന്നത്-

പരാതിക്കാരി പറയുന്നത് ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും രണ്ട് തെരഞ്ഞെടുപ്പിലും ഷാഹിദ നല്‍കിയ സത്യവാങ്മൂലം ഞാന്‍ ശേഖരിച്ചു. തുടര്‍ന്ന് ഞാന്‍ കേരള സര്‍വകലാശാലയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ഇവരുടെ വിദ്യാഭ്യാസ വിവരങ്ങള്‍ ശേഖരിച്ചു. ആ രേഖകള്‍ പ്രകാരം 1987-90 കാലഘട്ടത്തിലാണ് സര്‍വ്വകലാശാലയ്കക് കീഴിലെ അഞ്ചല്‍ സെന്റ് ജോണ്‌സ് കോളേജില്‍ ഇവര്‍ പഠിച്ചത്. എന്നാല്‍ ബികോം പൂര്‍ത്തിയാക്കാനായിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകള്‍ പ്രകാരം ഇവര്‍ വിദ്യാഭ്യാസയോഗ്യതയായി ബികോം, പിജിഡിസിഎ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദം നേടാത്ത ഒരാള്‍ക്ക് പിജി പാസാവാന്‍ സാധിക്കില്ല. അതിനാല്‍ ആ വാദവും തെറ്റാണ്. തോറ്റ ബികോം ഇവര്‍ എന്നു പാസായി. പിന്നെ എപ്പോള്‍ പിജിയും പിഎച്ച്ഡിയും എടുത്തു എന്നൊന്നും വ്യക്തമല്ല.

Next Story