‘ആരാധകനായ കുട്ടിയോട് ദയകാണിക്കാത്ത ശ്രീശാന്താണ് ഇപ്പോള്‍ ചുറ്റും നോക്കാന്‍ പറയുന്നത്’; അനുഭവം വെളിപ്പെടുത്തി ഷാഹിദ കമാല്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ് ശ്രീശാന്തുമായി ഉണ്ടായ അനുഭവം പങ്കുവെച്ച് സിപിഐഎം നേതാവ് ഷാഹിദാ കമാല്‍. കടുത്ത ആരാധകനായ പന്ത്രണ്ടു വയസുകാരനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്ന ശ്രീശാന്താണ് ഇപ്പോള്‍ ചുറ്റും നോക്കാന്‍ പറയുന്നതെന്ന് ഷാഹിദ കമാല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായം ആദ്യം നല്‍കേണ്ടത് ചുറ്റുമുള്ളവര്‍ക്കാണെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ അടുത്തുള്ള ആര്‍ക്കെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുക. ആദ്യം അവരെ കരുത്തരാക്കുക. […]

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ് ശ്രീശാന്തുമായി ഉണ്ടായ അനുഭവം പങ്കുവെച്ച് സിപിഐഎം നേതാവ് ഷാഹിദാ കമാല്‍. കടുത്ത ആരാധകനായ പന്ത്രണ്ടു വയസുകാരനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്ന ശ്രീശാന്താണ് ഇപ്പോള്‍ ചുറ്റും നോക്കാന്‍ പറയുന്നതെന്ന് ഷാഹിദ കമാല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.
നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായം ആദ്യം നല്‍കേണ്ടത് ചുറ്റുമുള്ളവര്‍ക്കാണെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ അടുത്തുള്ള ആര്‍ക്കെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ലെന്നും ശ്രീശാന്ത് പറഞ്ഞു.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സഹായ ഫണ്ടിലേക്ക് പണം നല്‍കുന്നതിന് മുന്‍പ് നിങ്ങളുടെ ചുറ്റുപാടും ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ അടുത്തുള്ള ആര്‍ക്കെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല’
ശ്രീശാന്ത്
ഷാഹിദ കമാലിന്റെ കുറിപ്പ്
പ്രീയപെട്ട ശ്രീശാന്ത്
ചുറ്റിലും നോക്കുന്നത് നല്ലതാണ്.
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ഞാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ
ഒരു തിരിഞ്ഞുനോട്ടം
രണ്ടു കരങ്ങളും ഉയർത്തി ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു 9 വയസ്സുകാരനെ കാണാത്ത താങ്കളുടെ കണ്ണിന് ചുറ്റും കാണാനുള്ള കാഴ്ചയുണ്ടോ ?
എന്നെങ്കിലും പറയണമെന്ന് കരുതിയ ഒരു സത്യമാണിത്. അന്ന് ഞാനിത് പല സുഹൃത്തുക്കളോടും പങ്കുവെച്ചിട്ടുള്ളതുമാണ്.
പക്ഷേ ഇപ്പോൾ പരസ്യമായി പറയാൻ താങ്കളായിട്ട് അതിനൊരവസരം ഉണ്ടാക്കിയിരിക്കുന്നു.
ഏകദേശം പത്തു പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പാണ്. കൃത്യമായ തീയതി ഓർമ്മയില്ല.
താങ്കൾക്ക് ഓർമ്മകാണുമോന്ന് അറിയില്ല.
താങ്കൾ ക്രിക്കറ്റിൽ കത്തിനിൽക്കുന്ന സമയം.
കൊച്ചി എയർ പോർട്ടാണ് സ്ഥലം
താങ്കളും കൂടെ മൂന്നുപേരും . ഞാനും അന്ന് ഡൽഹിയിൽ പോകാനായി എയർ പോർട്ടിൽ ഉണ്ടായിരുന്നു. മഹിളാ കോൺഗ്രസ്സിന്റെ ദേശീയ കമ്മറ്റിയിൽ പങ്കെടുക്കാനാണ് എന്റെ യാത്ര. ടിക്കറ്റ് ചാർജ് കുറവായതിനാലാണ് കൊല്ലത്തു താമസിക്കുന്ന ഞാൻ തിരുവനന്തപുരം എയർപോർട്ടിൽ പോകുന്നതിനു പകരം കൊച്ചിയിൽ നിന്ന് വന്നാണ് പോകുന്നത്. ആ അതു പോകട്ടേ
കാര്യത്തിലേക്കു വരാം
നിശബ്ദമായ അന്തരീക്ഷം
പെട്ടന്ന് ഒരു ബഹളം
ഒരു 9 വയസ്സുകാരാൻ പരിസരം മറന്ന് രണ്ടു കയ്യും ഉയർത്തി അലറി വിളിക്കുകയാണ്.
ശീശാന്ത് … ശിശാന്ത് …. ശീശാന്ത്
കൂടെ ആ കുട്ടിയുടെ പിതാവും മാതാവും ജേഷനും (11 വയസ്സ് കാണും ) ഇടത്തരം കുടുംബമാണന്ന് വേഷം കാണുമ്പോൾ അറിയാം. ആ കുടുംബം അകത്തേക്ക് വന്നതേ ഉള്ളൂ. ബോർഡിംഗ് പാസ്സ് എടുക്കാത്തതിനാൽ അകത്തേക്ക് കയറാനും കഴിയില്ല. ശ്രീശാന്തും കൂടെ ഉള്ളവരും അകത്താണുള്ളത്. കുട്ടിയുടെ മാതാപിതാക്കൾ തടയാൻ ശ്രമിച്ചിട്ടും കുട്ടി വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു ശീശാന്തെന്ന്. എയർപോർട്ടിലുള്ളവരല്ലാം ആ കുട്ടിയെ നോക്കുന്നു ശ്രീശാന്തിനെയും നോക്കുന്നു. പക്ഷേ താങ്കൾക്ക് യാതൊരു ഭാവമാറ്റവുമില്ല.
ഒന്നു കൂടി മസ്സിൽ പിടിച്ചു നിന്നു. ഞാൻ ആരാധിക്കപെടേണ്ടവനാണന്ന് സ്വയം പ്രഖ്യാപിച്ചതു പോലെ. തൊട്ടടുത്ത് ഒരു വേലിക്കപ്പുറത്ത് നിന്ന താങ്കളുടെ കുഞ്ഞാരാധകനെ നോക്കി ഒന്നു ചിരിക്കുന്നതിനോ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നതിനോ (ഒരു രൂപ ചെലവില്ലാത്ത കാര്യം) പോലും മനസ്സ് കാണിക്കാതെ നടന്നു പോയ താങ്കൾ എങ്ങനെ ചുറ്റുമുള്ളവരെ കാണും.
ആ കാഴ്ച കണ്ട എനിക്ക് മാത്രമല്ല പലർക്കും അത് വേദനയായി.
ഒരുപക്ഷേ ആ കുഞ്ഞു മനസ്സിന്റെ വേദനയാകാം താങ്കൾക്ക് പിന്നീട് ക്രിക്കറ്റിൽ ശോഭിക്കാതെ പോയതും. അതിൽ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഞാനടക്കം മലയാളികൾക്കെല്ലാം വല്ലാത്ത വേദനയും നിരാശയുമുണ്ട്. ആരാണന്നോ എവിടെ ഉള്ളവരാണന്നോ അറിയില്ല. കൗമാരക്കാരനായ ആ കുട്ടി ഇപ്പോൾ ഒരു പക്ഷേ നാട്ടിൽ ക്രിക്കറ്റ് കളിച്ച് നടക്കുന്നുണ്ടാകും. ഒരു പക്ഷേ എന്റെ കുറിപ്പും വായിച്ചേക്കാം ഇന്നായിരുന്നെങ്കിൽ ഞാനത് വീഢിയോ എടുത്തേനെ.
ക്രിക്കറ്റിൽ ഇനിയും ഉയരങ്ങളിലെത്തട്ടേയെന്ന് ആശംസിക്കുന്നു.
സ്നേഹപൂർവ്വം
ഷാഹിദാ കമാൽ