Top

‘സ്വപ്നം കാണുന്നത് അവസാനിക്കുമ്പോൾ ജീവിതവും അവസാനിക്കും’: പ്രതീക്ഷ പകരുന്ന പോസ്റ്റ് പങ്കുവെച്ച് ഷാഹിദ് കപൂർ

ബോളിവുഡ് നടൻ ഷാഹിദ് കപൂർ പങ്കുവെച്ച ജീവിതത്തെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. ‘ബാലൻസ് ഷീറ്റ് ഓഫ് ലൈഫ്’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിയ്ക്കുന്നത്.

11 Nov 2020 2:09 AM GMT
ഫിൽമി റിപ്പോർട്ടർ

‘സ്വപ്നം കാണുന്നത് അവസാനിക്കുമ്പോൾ ജീവിതവും അവസാനിക്കും’: പ്രതീക്ഷ പകരുന്ന പോസ്റ്റ് പങ്കുവെച്ച് ഷാഹിദ് കപൂർ
X

ബോളിവുഡ് നടൻ ഷാഹിദ് കപൂർ പങ്കുവെച്ച ജീവിതത്തെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. ‘ബാലൻസ് ഷീറ്റ് ഓഫ് ലൈഫ്’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിയ്ക്കുന്നത്. മനസ്സിന്റെ സമനില പിടിച്ച് നിർത്തുവാൻ ജീവിതത്തിൽ എന്തൊക്കെ ചെയ്യണമെന്നാണ് ഷാഹിദ് കപൂർ പോസ്റ്റിലൂടെ പറയുന്നത്. ”നിങ്ങൾ സ്വപ്നം കാണുന്നത് അവസാനിപ്പിക്കുമ്പോൾ ജീവിതവും അവസാനിയ്ക്കും, വിശ്വസിയ്ക്കുന്നത് അവസാനിപ്പിക്കുമ്പോൾ പ്രതീക്ഷയും അവസാനിയ്ക്കും, കരുതൽ അവസാനിപ്പിക്കുമ്പോൾ സ്നേഹവും അവസാനിക്കും, പങ്കുവെക്കൽ അവസാനിപ്പിക്കുമ്പോൾ സൗഹൃദവും അവസാനിയ്ക്കും” ഇങ്ങനെ സൂചിപ്പിച്ചുക്കൊണ്ടായിരുന്നു പോസ്റ്റ് അവസാനിച്ചത്.

‘ വെളിച്ചം പ്രവേശിയ്ക്കുന്ന ഇടമാണ് വേദന ‘ എന്ന പേർഷ്യൻ കവിയായ റൂമിയുടെ വരിയും അടിക്കുറുപ്പായി അദ്ദേഹം നൽകി. ഏറ്റവും പുതിയ സിനിമയായ ‘ജേർസി’ക്ക് വേണ്ടിയുള്ള ക്രിക്കറ്റ്
പരിശീലനത്തിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ജീവിതത്തെക്കുറിച്ചുള്ള പ്രചോദനം പകരുന്ന പോസ്റ്റ് ഇപ്പോൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്.

‘ജേർസി’ എന്ന തെലുങ്ക് സിനിമ അതെ പേരിൽത്തന്നെയാണ് ഹിന്ദിയിലും നിർമ്മിയ്ക്കുന്നത്. ഒരു ക്രിക്കറ്ററുടെ കഥാപാത്രത്തെയാണ് ഷാഹിദ് കപൂർ അവതരിപ്പിക്കുന്നത്. നാനിയാരുന്നു സിനിമയുടെ തെലുങ്ക് വേർഷനിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് . തെലുങ്കിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്ന ഈ ചിത്രത്തിന്റെ ബോളിവുഡ് പതിപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യൻ ബോക്സറായ ഡിങ്കോ സിംഗിന്റെ ബയോപിക്കിലും ഷഹീദ് കപൂർ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജേർസിയുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷമാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

Next Story

Popular Stories