Top

‘ദ്വീപ്‌ നിവാസികളോടൊപ്പം, സമാധാനത്തോടൊപ്പം’; ഐഷ സുൽത്താനയ്ക്ക് പിന്തുണ അറിയിച്ച് ഷഹബാസ് അമൻ

നേരത്തെയും ലക്ഷദ്വീപ് വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ഷഹബാസ് അമന്‍ രംഗത്തെത്തിയിരുന്നു.

12 Jun 2021 8:12 AM GMT
ഫിൽമി റിപ്പോർട്ടർ

‘ദ്വീപ്‌ നിവാസികളോടൊപ്പം, സമാധാനത്തോടൊപ്പം’; ഐഷ സുൽത്താനയ്ക്ക് പിന്തുണ അറിയിച്ച് ഷഹബാസ് അമൻ
X

രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനക്ക് പിന്തുണയറിച്ച് ഗായകന്‍ ഷഹബാസ് അമന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഐഷയ്ക്ക് പിന്തുണ അറിയിച്ചത്.

‘ദ്വീപ്‌ നിവാസികളോടൊപ്പം, സമാധാനത്തോടൊപ്പം’ എന്നാണ് ഷഹബാസ് അമന്‍ ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം ഐഷ സുൽത്താനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെയും ലക്ഷദ്വീപ് വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ഷഹബാസ് അമന്‍ രംഗത്തെത്തിയിരുന്നു. ദ്വീപില്‍ 99 ശതമാനം മുസ്ലീങ്ങളാണെന്ന് അറിഞ്ഞാല്‍ ഇത്തരം ദുഷ്ട ആലോചനകള്‍ പിറകെ വരും. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. ഇപ്പോള്‍ കൂടെ നിന്നില്ലെങ്കില്‍ എത്ര ശാന്തരാണെങ്കിലും നാളെ അവര്‍ക്കും ശത്രുക്കള്‍ക്കെതിരെ നിവൃത്തിയില്ലാതെ പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞത്.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഐഷ സുല്‍ത്താന്‍ ബയോവെപ്പണ്‍ എന്ന പ്രയോഗം നടത്തിയത്. ലക്ഷ്യദ്വീപില്‍ ജൈവായുധ പ്രയോഗം നടത്തിയെന്നായിരുന്നു ഐഷ പറഞ്ഞത്. പിന്നാലെ സംഘപരിവാര്‍ അനൂകൂലികള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

വിഷയത്തില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഐഷക്ക് പിന്തുണയറിച്ചിട്ടുണ്ട്. ബയോവെപ്പണ്‍’ പ്രയോഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുല്‍ത്താന നല്‍കിയത്. താന്‍ രാജ്യത്തിനോ, ഇന്ത്യന്‍ സര്‍ക്കാരിനോ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോ എതിരായി അല്ല ആ വാക്ക് ഉപയോഗിച്ചതെന്നും വളരെ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് പിന്നെ അതിന്റെ മേലൊരു കേസിന് പ്രസക്തിയില്ല. രാജ്യദ്രോഹകുറ്റം ചുമത്താന്‍ രാജ്യത്തിനെതിരായി സംസാരിക്കണം. അത് ചെയ്തിട്ടില്ല എന്ന് ഐഷ സുല്‍ത്താന തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുക എന്നത് എംപിയെന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമാണ്. താന്‍ അതുചെയ്യുമെന്നും മുഹമ്മദ് ഫൈസല്‍ എംപി വ്യക്തമാക്കി.

Popular Stories

    Next Story