Top

‘ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം, അത് പറയാനുള്ള ധീരതയും’; പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഷാഫി പറമ്പില്‍

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിനും ബിജെപി നേതാക്കളുടെ രുക്ഷ പരാമര്‍ശങ്ങള്‍ക്കും വിധേയനായ നടന്‍ പൃഥ്വിരാജിന് ഐക്യദാര്‍ഢ്യം അറിയിച്ച് പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. ജീവിതത്തില്‍ നായകനാവാന്‍ നിലപാടും അത് പറയാനുള്ള ധീരതയും വേണം. നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജിന് പിന്തുണ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം. ക്യാമറക്ക് മുന്നില്‍ നായകനാവാന്‍ അഭിനയ മികവ് വേണം. ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം, അത് പറയാനുള്ള ധീരതയും. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണ. ഷാഫി പറമ്പില്‍ […]

28 May 2021 4:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം, അത് പറയാനുള്ള ധീരതയും’; പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഷാഫി പറമ്പില്‍
X

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിനും ബിജെപി നേതാക്കളുടെ രുക്ഷ പരാമര്‍ശങ്ങള്‍ക്കും വിധേയനായ നടന്‍ പൃഥ്വിരാജിന് ഐക്യദാര്‍ഢ്യം അറിയിച്ച് പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. ജീവിതത്തില്‍ നായകനാവാന്‍ നിലപാടും അത് പറയാനുള്ള ധീരതയും വേണം. നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജിന് പിന്തുണ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

ക്യാമറക്ക് മുന്നില്‍ നായകനാവാന്‍ അഭിനയ മികവ് വേണം. ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം, അത് പറയാനുള്ള ധീരതയും. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണ.

ഷാഫി പറമ്പില്‍

ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് ജനതയ്‌ക്കൊപ്പമാണെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സംഘപരിവാറില്‍ നിന്നും പൃഥ്വിരാജിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ കടുത്ത വിമര്‍ശനങ്ങളും പരാമര്‍ശങ്ങളുമാണ് ഉയരുന്നത്. ബിജെപി നേതാക്കളായ എ പി അബ്ദുള്ളക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. നടനെതിരെ ജനം ടിവി ലേഖനം എഴുതുകയും ചെയ്തിരുന്നു. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറയുന്നു. വിമര്‍ശനങ്ങള്‍ കൂടിയതോടെ ജനം ടിവി ലേഖനം പിന്‍വലിക്കുകയും ചെയ്തു.

ലേഖനത്തിലെ പൃഥ്വിരാജിനെതിരായ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ‘ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്‌പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്‌നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.’

‘പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്‌നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല.’

Next Story