Top

ആകാശ് തില്ലങ്കേരിയുടെ പോസ്റ്റിന് റഹീമിനേക്കാള്‍ റീച്ചെന്ന് ഷാഫി പറമ്പില്‍; ‘ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം പോഷക സംഘടനകളാക്കി’

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ എംഎല്‍എ. ഗുണ്ടാസംഘങ്ങളെ പോഷക സംഘടനയായി സിപിഐഎം വളര്‍ത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് സിപിഐഎമ്മിന്റെ നിര്‍വചനം മാറ്റേണ്ടി വരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും സ്വര്‍ണക്കടത്തു കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയെയും ഉള്‍പ്പെടെ സിപിൈഎമ്മും ഡിവൈഎഫ്‌ഐയുമാണ് സംരക്ഷിച്ച് നിര്‍ത്തുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ‘സിപിഐഎമ്മിന്റെ നിര്‍വചനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാഫിയ എന്നാക്കി […]

26 Jun 2021 9:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആകാശ് തില്ലങ്കേരിയുടെ പോസ്റ്റിന് റഹീമിനേക്കാള്‍ റീച്ചെന്ന് ഷാഫി പറമ്പില്‍; ‘ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം പോഷക സംഘടനകളാക്കി’
X

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ എംഎല്‍എ. ഗുണ്ടാസംഘങ്ങളെ പോഷക സംഘടനയായി സിപിഐഎം വളര്‍ത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് സിപിഐഎമ്മിന്റെ നിര്‍വചനം മാറ്റേണ്ടി വരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും സ്വര്‍ണക്കടത്തു കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയെയും ഉള്‍പ്പെടെ സിപിൈഎമ്മും ഡിവൈഎഫ്‌ഐയുമാണ് സംരക്ഷിച്ച് നിര്‍ത്തുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘സിപിഐഎമ്മിന്റെ നിര്‍വചനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാഫിയ എന്നാക്കി തിരുത്തി എഴുതേണ്ട അവസ്ഥയിലേക്കാണ് പോവുന്നത്. സിപിഐഎമ്മിനായി ക്വട്ടേഷനും മാഫിയ പ്രവര്‍ത്തനങ്ങളും നടത്താന്‍ കൊടി സുനിയും കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയെയും പോലുള്ള ആളുകളും എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കുമായി ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കിയെ പോലുള്ള ആളുകളുമാണ്. മാഫിയ, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെ കേരളത്തില്‍ സിപിഐഎം സംഘടനാ വല്‍ക്കരിച്ചിരിക്കുന്നു. അവരുടെ സംഘടനയ്ക്കു വളരാനുള്ള പോഷക സംഘടനയെപോലെ ഈ മാഫിയ പ്രവര്‍ത്തനങ്ങളെയും കൂട്ടുപിടിച്ചിരിക്കുകയാണ്,’ ഷാഫി പറമ്പില്‍ പറഞ്ഞു.

“ശുഹൈബ് വധക്കേസിലെ പ്രതിയെ സെലിബ്രറ്റി സ്റ്റാറ്റസ് കൊടുത്താണ് ഇവര്‍ കൊണ്ടു നടക്കുന്നത്. അവരുടെയൊക്കെ പോസ്റ്റുകള്‍ക്ക് റഹീമിനേക്കാള്‍ റീച്ചുണ്ട്. കാരണം പാര്‍ട്ടി പ്രവര്‍ത്തകരുടെ മുമ്പില്‍ ഇവര്‍ക്കു വലിയൊരു സ്റ്റാറ്റസ് കല്‍പ്പിച്ചു കൊടുത്തിരിക്കുകയാണ്. അത് രണ്ട് കാര്യങ്ങള്‍ക്കാണ്. ഒന്ന് പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും കൊല്ലാന്‍. പാര്‍ട്ടി സ്വര്‍ണം കടത്താന്‍ പറഞ്ഞാല്‍ ഇനിയും കടത്താന്‍. വേറൊന്ന് പുറത്തു നില്‍ക്കുന്ന ചെറുപ്പക്കാരനും ഇതൊരു പ്രചോദനമാവാന്‍. ശുഹൈബ് വധക്കേസിലെ പ്രതിക്ക് ജയിലില്‍ കാമുകിയെ കാണാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നത് പൊലീസും ഭരണകൂടവുമാണ്. വലിയ ഫ്‌ലക്‌സ് നാട്ടില്‍ അടിച്ചു വെച്ച് താരപരിവേഷം കൊടുക്കുകയാണ്. നവമാധ്യമങ്ങളില്‍ ആയിരക്കണക്കിന് ലൈക്കിന്റെ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ശുഹൈബ് വധക്കേസിലെ പ്രതി ഈ അടുത്ത കാലത്ത് ഫേസ്ബുക്കിലിട്ട നാല്‍പ്പതു പോസ്റ്റുകളില്‍ മുപ്പത്തിനാലെണ്ണവും സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും ജയരാജനെയും പിന്തുണച്ച് കൊണ്ടുള്ളതാണ്. ഒരു സാധാരണ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനോ നേതാവോ പോയി അതിനടിയില്‍ ഒരു കമന്റു പോലും ഇട്ടില്ലല്ലോ ഇത്തരം ക്രിമിനലുകളുടെ പിന്തുണ ഞങ്ങള്‍ക്ക് വേണ്ടായെന്ന്,’ ഷാഫി പറമ്പില്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ് ഡിവൈഎഫ്‌ഐയെ അനുകൂലിച്ചുള്ളതാണെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

Next Story