‘നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന് യുവാക്കളുടെ പ്രാതിനിധ്യം വേണം’; തുറന്നടിച്ച് ഷാഫി പറമ്പില്‍
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ പ്രാതിനിധ്യമുണ്ടാവണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി പാലക്കാട് സംഘടിപ്പിച്ച ജയ് കിസാന്‍ മാര്‍ച്ചില്‍ സംസാരിക്കവേയാണ് ഷാഫി പറമ്പില്‍ യുവാക്കളുടെ പ്രാതിനിധ്യത്തെ കുറിച്ച് സംസാരിച്ചത്. മാര്‍ച്ചിനെ തുടര്‍ന്നുള്ള പൊതുയോഗം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തോറ്റ സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ പുതിയ […]

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ പ്രാതിനിധ്യമുണ്ടാവണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി പാലക്കാട് സംഘടിപ്പിച്ച ജയ് കിസാന്‍ മാര്‍ച്ചില്‍ സംസാരിക്കവേയാണ് ഷാഫി പറമ്പില്‍ യുവാക്കളുടെ പ്രാതിനിധ്യത്തെ കുറിച്ച് സംസാരിച്ചത്. മാര്‍ച്ചിനെ തുടര്‍ന്നുള്ള പൊതുയോഗം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തോറ്റ സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ പുതിയ മുഖങ്ങള്‍ അനിവാര്യമാണ്. ഇക്കാര്യം അടുത്ത സംസ്ഥാന യോഗങ്ങളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കുഴല്‍മന്ദത്ത് നിന്നാണ് മാര്‍ച്ച് നടന്നത്. നിരവധി ട്രാക്ടറുകളിലും ഇരുചക്ര വാഹനങ്ങളിലുമായി നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിലെ ആദ്യ ട്രാക്ടര്‍ ഷാഫി പറമ്പില്‍ തന്നെയാണ് ഓടിച്ചത്.